കുവൈറ്റില്‍ സന്തോഷ് കുമാറിന് അനുമോദനം നൽകി

author-image
സാജു സ്റ്റീഫന്‍
Updated On
New Update

കുവൈറ്റ്:   പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുവാൻ വിവാഹ സൽക്കാരം ഒഴിവാക്കി ഉദാത്ത മാതൃക നൽകിയ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിനെ വൺ ഇന്ത്യ അസോസിയേഷൻ ആദരിച്ചു. അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ വൺ ഇന്ത്യ അസോസിയേഷൻ കൺവീനർ വിജയൻ ഇന്നാസ്യ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

നിലമ്പൂർ സ്വദേശിയായ സന്തോഷ് കുമാറിന്റെ വിവാഹം ഓഗസ്റ്റ് 17നാണ് നടന്നത്. എന്നാൽ വയനാട് മേഖലയിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം പൂർണമായും ഒഴിവാക്കി ആ തുക വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആണ് സന്തോഷ് കുമാറും വധു അമോദിനിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് നൽകിയത്.

publive-image

സാജു സ്റ്റീഫൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ജീവിത മൂല്യങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സന്തോഷ് കുമാർ കാട്ടിത്തന്ന മാതൃക അഭിനന്ദനീയം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

മലയാളി മീഡിയ ഫോറം കൺവീനർ നിക്സൺ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തുകയും സന്തോഷ് കുമാറിന് ഉപഹാരം നൽകുകയും ചെയ്തു. ഒരു സാധാരണ പ്രവാസി എന്ന പരിമിതിയിൽ നിന്ന് പ്രവർത്തിയിലൂടെ ഉത്തമ മാതൃക കാട്ടി തന്ന സന്തോഷ് കുമാറിൻറെ പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ഇന്ത്യ ഹെൽപ്പ് ഡെസ്ക് വനിതാവേദി പ്രസിഡൻറ് സൂസൻ മാത്യു സന്തോഷ് കുമാറിനെ പൊന്നാടയണിയിച്ചു.

publive-image

ഹമീദ് പാലേരി, സക്കീർ പുത്തൻ പാലത്ത്, ഷമീർ വളാഞ്ചേരി , എൽദോ എബ്രഹാം എന്നിവർ ആശംസാപ്രസംഗം നിർവഹിച്ചു. തുടർന്ന് എന്ന സന്തോഷ് കുമാർ മറുപടി പ്രഭാഷണം നൽകി.  പ്രോഗ്രാം കൺവീനർ സബീബ് മൊയ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു.

publive-image

Advertisment