സാരഥി കുവൈറ്റിന്റ് ഗുരുകുലം കുട്ടികൾ ശിശുദിനം ആഘോഷിച്ചു

ഗള്‍ഫ് ഡസ്ക്
Saturday, November 16, 2019

കുവൈറ്റ്: സാരഥി കുവൈറ്റിന്റ് ഗുരുകുലം കുട്ടികൾ വെള്ളിയാഴ്ച ഇന്ദ്രപ്രസ്ഥ ഹാൾ മംഗഫിൽ ശിശുദിനം ആഘോഷിച്ചു.

സാരഥി ഗുരുകുലം ചിഫ് കോർഡിനേറ്റർ മനു കെ മോഹൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മംഗഫ് ഏരിയ കോർഡിനേറ്റർ മഞ്ജു പ്രമോദ്, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, ഗുരുദര്ശനവേദി പ്രവർത്തകർ, ഗുരുകുലം കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗുരുകുലം കുട്ടികളായ മാസ്റ്റർ അദ്വത്, അഭിലാഷ്, പ്രണവ് സുരേഷ്, അഭിനവ് മുരുകദാസ്‌, സിദ്ധാർഥ് കെ വിനോദ്, അർജുൻ ഭരത്, ശിവേന്ദു, രൂപ രാജീവ്‌, ദക്ഷ രതീഷ് എന്നിവരും ബിന്ദു സജീവ്, സുധിന സലിം, ലതാ വിനോദ്, വിജയൻ സുഹ്ർത്തു, മുരുകദാസ്, ഷാജൻകുമാർ, മുരളികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഗുരുകുലം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും മഞ്ജു പ്രമോദ് നന്ദിയും പറഞ്ഞു

തുടർന്നു നടന്ന പൊതുസദസ്സിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മംഗഫ് മേഖല ഗുരുജി സതീശൻ ശ്രീധരന് യാത്രയയിപ്പ് നൽകി ആശംസകൾ നേർന്നു.

×