ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മികച്ച കായിക താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഫുട്ബോൾ ടീം ലോഞ്ചിംഗ് നടത്തി. മണ്ഡലം കെ എം സി സി യുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള ഫുട്ബോൾ ടീമാണ് ഷാർജ അൽഫൊർസാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തത്.
/sathyam/media/post_attachments/CXVsi4AksFvohPg3yTfQ.jpeg)
പ്രസിഡന്റ് വി എ നുഫൈലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ ചക്കനാത്ത് ടീം പ്രഖ്യാപനവും, അംഗങ്ങളുടെ ജഴ്‌സിയും പുറത്തിറക്കി. യുഎ. ഇയിൽ നടക്കുന്ന ടൂർണമെന്റുകളിൽ കൊടുങ്ങല്ലൂർ ഫുട്ബോൾ ടീം പങ്കെടുക്കും.
പരിപാടിയിൽ ഷാർജ കെ എം സി സി സെക്രട്ടറി അബ്ദുൽ വഹാബ്, യു എ ഇ കെ എം സി സി പ്രവർത്തകസമിതിയംഗം മുഹമ്മദ് വെട്ടുകാട്, ദുബായ് കെ എം സി സി തൃശൂർ ജില്ലാ സെക്രട്ടറി മുസ്തഫ വടുതല, കെ എസ് ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വഗതവും ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.
പരിപാടിക്ക് മണ്ഡലം ഭാരവാഹികളായ പി എ ഹംസ, സി എസ് ഷിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. ടീം മാനേജർ ആയി പി എ ഹംസയെയും, ഡെപ്യൂട്ടി മാനേജർ ആയി അമിൻ കരൂപ്പടന്നയെയും ടീം ക്യാപ്റ്റൻ ആയി ഹൈദർ, അസിസ്റ്റന്റ് ക്യാപ്റ്റൻ ആയി പി എസ് ഷെമീറിനെയും തിരഞ്ഞടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us