സാജു സ്റ്റീഫന്‍
Updated On
New Update
കുവൈറ്റ്: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾ 'തളിരുകൾ 2019' ഓഗസ്റ്റ് 15ന് ആരംഭിക്കും. 2017 ൽ തുടക്കം കുറിച്ച് തുടർച്ചയായ മൂന്നാം വർഷമാണ് 'തളിരുകൾ' ക്രമീകരിച്ചിരിക്കുന്നത്.
Advertisment
എട്ടു വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 15 മുതൽ 29 വരെ അബ്ബാസിയയിലെ വൈകിട്ട് 6 മണി മുതൽ 7.30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - 60323834, 66751797, 97218267.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us