കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം 'തളിരുകൾ 2019' ന് തുടക്കമായി

author-image
സാജു സ്റ്റീഫന്‍
Updated On
New Update

കുവൈറ്റ്: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾ 'തളിരുകൾ 2019' തുടക്കമായി. ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പിസി ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

അമ്മയെയും പ്രകൃതിയെയും മാതൃഭാഷയെയും മറന്നതാണ് ഇന്നത്തെ പ്രകൃതി ക്ഷോഭങ്ങളുടെ മൂല കാരണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാതൃഭാഷയുടെ മരണത്തോടെ ഒരു സംസ്കാരത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫാ: ജോൺ ജേക്കബ് പറഞ്ഞു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ, വർഗീസ് ജോസഫ്, സുബി ജോർജ്, സോജി വർഗീസ്, അലക്സ് പോളചിറക്കൽ , ബിജോ ഡാനിയൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

publive-image

എട്ടു വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്കായി അക്ഷരക്കളരി, ചിത്രശാല, ചിത്ര ജാലകം, അക്ഷരക്കൂട്ട് എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 29 വരെ അബ്ബാസിയയിലെ സെന്റ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 6 മണി മുതൽ 7.30 വരെയാണ് ക്ലാസ്സുകൾ നടക്കുക.

publive-image

publive-image

Advertisment