ഗള്‍ഫ് ഡസ്ക്
Updated On
New Update
കുവൈത്ത്: മൂന്നാമത് തോപ്പില്‍ ഭാസി നാടകോത്സവം 2019ന് ഈവരുന്ന വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഖെയ്ത്താൻഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ തിരശ്ശീല ഉയരും.
Advertisment
അഞ്ച് അമേച്വര്‍ നാടക സമിതികൾ പങ്കെടുക്കുന്ന ഈ നാടകോത്സവത്തിൽ പ്രശസ്ത നാടകകൃത്ത് ഹേമന്ത് കുമാറും യുവ നാടക സംവിധായകന്‍ രാജേഷ് ഇരുളവും വിധി കർത്താക്കളായി പങ്കെടുക്കുന്നു.
നിരോഷ് തിയറ്റേഴ്സ് അവതരിപ്പിക്കുന്ന 'അനന്തരം അവൾ', യുവസാഹിതി കുവൈറ്റ് ഒരുക്കുന്ന 'തുലാസിൽ ഒരു തൂലിക', ബെൽ ആന്‍ഡ് ജോണ് തിയേറ്റർ ആർട്‌സ് അവതരിപ്പിക്കുന്ന 'അവസാനത്തെ ശവപ്പെട്ടി', ചിലമ്പൊലി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന 'വേലി', മരീന മൂവിംഗ് ആർട്‌സ് ഒരുക്കുന്ന 'അധികാരിക്കുന്ന്' എന്നീ നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
പ്രവേശനം സൗജന്യമായ നാടകോത്സവത്തിലേക്ക് എല്ലാ നാടകപ്രേമികളേയും സ്വാഗതം ചെയ്യുന്നു.