തൃശൂർ അസോസിയേഷൻ കുവൈത്ത്‌ വാർഷികാഘോഷം നവംബർ 1 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്‌ സിറ്റി:  തൃശൂർ അസോസിയേഷൻ കുവൈത്ത്‌ പതിമൂന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിക്കുന്നു. കേരളപിറവി ദിനമായ നവംബർ 1 നു വെള്ളിയാഴ്ച 3 മണി മുതൽ ഖാലിദിയ സബാഹ്‌ അൽ സാലെം തിയേറ്ററിൽ വെച്ചായിരിക്കും പരിപാടി അരങ്ങേറുക.

Advertisment

publive-image

പരിപാടിയോട്‌ അനുബന്ധിച്ച്‌ നടത്തുന്ന ഗാനമേളയിൽ പിന്നണി ഗായകരായ വിധു പ്രതാപ്‌ , അൻവർ സാദത്ത്‌ , നയന നായർ ,സൗമ്യ റിന്റോ എന്നിവരും മികച്ച സംഗീത ഉപകരണ കലാകാരന്മാരായ രാജേഷ്‌ ചേർത്തല ,സുനിൽ കുമാർ , രജീഷ്‌ എന്നിവരും പങ്കെടുക്കും.

KUDA (kuwait united District associaion), FIRA എന്നീ സംഘടനകളുമായി തൃശൂർ അസോസിയേഷൻ സഹകരിക്കുന്നില്ലെന്നും എംബസിയുമായി നേരിട്ടുള്ള ഇടപാടുകളാണ് നടുത്തുന്നതെന്നും എംബസി നിർദ്ദേശിച്ച പ്രകാരം അഞ്ഞുറാളുകളുടെ ലിസ്റ്റ് ഉടനടി കൈമാറുമെന്നും വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് മണി കുട്ടൻ അറിയിച്ചു.

അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷം ചികിൽസാ സഹായം , പെൻഷൻ , കുടുംബ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ 15 ലക്ഷത്തോളം രൂപയുടെ സഹായം നൽകിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിനു പുറമെ വിദ്യാ ധനം ,വിദ്യാ ജ്യോതി , സ്വപ്ന ഭവനം , കുടി നീർ മുതലായ മറ്റു നിരവധി ക്ഷേമ പദ്ധതികളും നടത്തി വരുന്നതായി സംഘാടകർ വ്യക്തമാക്കി.

പ്രസിഡന്റ്‌ മണിക്കുട്ടൻ എടക്കാട്ട്‌ , പ്രോഗ്രാം കൺവീനർ ജിഷ രാജീവ്‌ , ജനറൽ സെക്രട്ടറി സിബി പുതുശ്ശേരി , ട്രഷറർ ഗോപകുമാർ ,മീഡിയ കൺവീനർ സലേഷ്‌ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment