കുവൈറ്റ്: ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ ടി. എം. ഇസഹാക്കിന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഹമീദ് മധൂരിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ഐ എം സി സി ജി സി സി കമ്മിറ്റീ ചെയർമാൻ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു.
/)
കഴിഞ്ഞ 44 വർഷമായി കുവൈത്തിൽ പ്രവാസിയായി ജീവിക്കുന്ന ഇസഹാക്ക് കണ്ണൂർ ഐ എൻ ഇലിന്റെ പ്രവാസി സംഘമായ ഐ എം സി സി കുവൈത്തി കമ്മിറ്റി രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയോടൊപ്പം സഞ്ചരിച്ച വ്യക്തിയാണെന്നും സത്താർ കുന്നിൽ പറഞ്ഞു.
ശരീഫ് താമരശ്ശേരി, ബി സി അഷ്‌റഫ്, കുഞ്ഞമ്മദ് അതിഞ്ഞാൽ, അൻവർ തച്ചംപൊയിൽ, അബൂബക്കെർ നെല്ലാങ്കണ്ടി, സിറാജ് പാലക്കി, ഇല്യാസ് ചിത്താരി, റഷീദ് കണ്ണൂർ, മുനീർ തിരക്കരിപ്പൂർ, തുടങ്ങിയവർ സംസാരിച്ചു. അബൂൻബക്കർ എ. ർ നഗർ സ്വാഗതവും, ജാഫർ പള്ളം നന്ദിയും പറഞ്ഞു.