Advertisment

ട്രാക്ക് കുവൈറ്റ് അഞ്ചാമത് വാർഷികാഘോഷവും 'ദി ക്യാപിറ്റൽ ഫെസ്റ്റ് 2020' മെഗാപോഗ്രാമും ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) അഞ്ചാമത് വാർഷികാഘോഷവും "ദി ക്യാപിറ്റൽ ഫെസ്റ്റ് 2020" മെഗാപോഗ്രാമും അബ്ബാസിയ സെൻട്രൽ സ്കൂളിൽവച്ചു നടത്തി.

Advertisment

ട്രാക്ക് കുടുംബങ്ങളുടെ കലാപരിപാടികളോടെ തുടക്കം കുറിച്ച്, പ്രസിഡന്റ് വിധു കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എംബസ്സി സെക്കന്റ് സെക്കട്ടറി അമിതാബ് രഞ്ജൻ വിളക്കുകൊളുത്തി ഉൽഘടനം നിർവ്വഹിച്ചു.

publive-image

ഫിലിം ആക്ടർ സെന്തിൽ കൃഷ്ണ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്കട്ടറി എം എ നിസ്സാം സ്വാഗതം ആശംസിച്ചു.

കുവൈറ്റ് മുൻ കസ്റ്റംസ് ഓഫീസർ അബു ഫൈസി, മുൻ നോർക്ക ഡയറക്ടർ ബോർഡ് അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, ട്രാക്ക് ഉപദേശക സമിതി അംഗം ജെസ്സി ജെയ്സൺ, പി ജി ബിനു, കെ പി സുരേഷ് കുമാർ, ഡോ. ഷുക്കൂർ, ഹാരിത്, വൈസ് പ്രസിഡന്റ് ഡോ. ശങ്കരനാരായണൻ, വനിത വിങ് കൺവീനർ പ്രിയ കൃഷ്ണരാജ് എന്നിവർ പങ്കെടുക്കുകയും ട്രഷറർ ബൈജു നന്ദി പറയുകയും ചെയ്തു.

നാട്ടിൽ നിന്നുമുള്ള കലാകാരൻമാരായ ആക്ടർ സെന്തിൽ കൃഷ്ണ, കൊല്ലം ഷാഫി, റാസിഖ് റഹ്‌മാൻ, വിപിൻ നാഥ്, കലാകാരി ലക്ഷിമി ജയൻ, എന്നിവർ ഒരുക്കിയ ഗാനങ്ങൾ, കോമഡി, ഡാൻസ് എല്ലാം മെഗാ പരിപാടിക്കുക്ക്‌ തിളക്കമേകി.

വലിയ ഒരു ജനതക്ക്‌ മുൻപിൽ തല ഉയർത്തി ട്രാക്ക് നിൽക്കുന്ന ഒരു നിമിഷം ആയിരുന്നു 'ദി ക്യാപിറ്റൽ ഫെസ്റ്റ് 2020'.

Advertisment