തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) മഹോത്സവം 2019 നവംബർ 1 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) 13 -)൦മത് വാർഷികാഘോഷമായ മഹോത്സവം 2019 കേരളപ്പിറവി ദിനമായ നവംബർ 1 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ ഖാൽദിയ യൂണിവേഴ്സിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.

Advertisment

കുവൈറ്റ്‌ അമീറിന്റെ സഹോദരി പുത്രനും, മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് & യൂറോപ്പ് അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റുമായ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാ മുഖ്യാഥിതി ആയിരിക്കും.

publive-image

പ്രശസ്ഥ ഓൺകോളജിസ്‌റ്റും, കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ ഡോക്ടർ വി പി ഗംഗാധരൻ, അദ്ദേഹത്തിന്റെ ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ ചിത്രതാര എന്നി രണ്ടു കാരുണ്യത്തിന്റെ വിരൽസ്പർശമേകുന്ന മഹത് വ്യക്തിത്വങ്ങളെ മഹോത്സവ വേദിയിൽ ആദരിക്കുന്നു.

വിധു പ്രതാപ്, അൻവർ സാദത്ത്, നയന നായർ, സൗമ്യ റിന്റോ, രാജേഷ് ചേർത്തല, പി.കെ സുനികുമാർ, രജീഷ്, കൂടാതെ നാട്ടിൽ നിന്നുള്ള ഓർക്കസ്ട്ര ടീമും അണിനിരക്കുന്ന മ്യൂസിക്കൽ ഷോയും കൂടാതെ കേരളത്തിന്റെ നാടൻ കലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയും നൃത്തവും കളരിപ്പയറ്റും അരങ്ങേറും.

Advertisment