വാക്ക് വളാഞ്ചേരി ജീവനിക്ക് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി

ഗള്‍ഫ് ഡസ്ക്
Monday, August 19, 2019

കുവൈറ്റ്: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് ,സാന്ത്വന പരിചരണത്തിന് കൈത്താങ്ങു നൽകാനായി ആവിഷ്കരിച്ച വാക്ക് കെയര്‍ പദ്ധതിയിലൂടെ നിരവധി നിരാലംബരായ രോഗികളുടെ ആശ്രയമായ കൊടുമുടി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ സമർപ്പിച്ചു.

കുവൈത്തിലെ പ്രമുഖ ജീവകാരുണ്യപ്രസ്ഥാനമായ കനിവുമയി കൈകോർത്തു കൊണ്ടാണ് വാക്ക് ഇത് സാധ്യമാക്കിയത്. വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിൽ നടന്ന ചടങ്ങിന് വാക്ക് ചാരിറ്റി കൺവീനർ ബാസിത്‌ പാലാറ സ്വാഗതം പറഞ്ഞു.

കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി, എം ഐ പി പ്രധിനിധി വിപി സ്വാലിഹ് ,‌ കനിവ്‌ കെ ഐ ജി വെസ്റ്റ്‌ മേഘലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ സംസാരിച്ചു.

ഓക്സിജൻ കോൺസെന്റേറ്റർ കൈമാറ്റം ബഹുമാനപ്പെട്ട എം എൽ എ ആബിദ് ഹുസൈൻ തങ്ങളും വാക്ക് ‌ പ്രവർത്തകന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ജീവനി സെക്രട്ടറിസൈദാലിക്കുട്ടി ഹജിക്ക്‌ കൈമാറിക്കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദും നിർവഹിച്ചു. വാക്കിന്റെ നാട്ടിലുള്ള മിക്ക മെമ്പർമാരും പങ്കെടുത്ത ചടങ്ങിന് വാക്ക് ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

×