വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ എൻ ട്ടി, പീഡിയാട്രിക്സ്, ഓർത്തോ, ഡെന്റൽ, ഓഫ്‍താൽമോളജി, ആയുർവ്വേദം, ഹോമിയോപതി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 10ഓളം ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.

Advertisment

publive-image

വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പാരാമെഡിക്കൽ ജീവനക്കാരും, വോളന്റീർമാരും ഉൾപ്പടെ 60ഓളം ആളുകളുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് ഒരുക്കിയത്.

publive-image

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 340ഓളം ആളുകൾ വിവിധ വിഭാഗങ്ങളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യമായി രക്തസമ്മർദ്ദം പ്രമേഹം എന്നിവ പരിശോധിക്കുന്നതിനായുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിരുന്നു.

publive-image

വനിതാവേദി പ്രസിഡന്റ്‌ രമ അജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ലോകകേരള സഭ അംഗം സാം പൈനുംമൂട് നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷെറിൻ ഷാജു സ്വാഗതം പറഞ്ഞ ചടങ്ങിന് മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ സജിത സ്കറിയ നന്ദി രേഖപ്പെടുത്തി.

Advertisment