വിശ്വബ്രഹ്‌മം കുവൈറ്റ് പ്രവർത്തനോഘടനവും ലോഗോ പ്രകാശനവും നടത്തി

ഗള്‍ഫ് ഡസ്ക്
Tuesday, August 13, 2019

കുവൈത്ത്:  കുവൈറ്റിൽ വിഭിന്നമായി കിടക്കുന്ന വിശ്വകർമ്മജരെ എകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമാന ചിന്താഗതിക്കാരയ വിശ്വകർമ്മജർ ചേർന്ന് രൂപികരിച്ച വിശ്വബ്രഹ്മം കുവൈത്ത് എന്ന കൂട്ടായ്മ്മ സംഘടന തലത്തിൽ ഉയർത്തികൊണ്ടുള്ള ഭരണ സമതി 9 ഓഗസ്റ് വെള്ളിയാഴ്ച കുവൈറ്റ് ജലീബ് അൽ ശുവെക്കിൽ വച്ചു നടന്ന യോഗത്തിൽ നിലവിൽ വന്നു.

രക്ഷാധികാരി മുരളിധരൻ പോരേടത്തിന്റെ നേതൃത്തതിൽ പ്രെസിഡന്റായി രഞ്ചിത്ത് പന്തളം, ജനറൽ സെക്രട്ടറിയായി സുശാന്ത് സുകുമാരൻ, ട്രഷററായി സി. വി. വിശാഖ് എന്നിവർ സ്ഥാനം ഏറ്റെടുത്തു. വിനയൻ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങു ഉത്‌ഘാടനം ചെയ്തു. ശേഷം കുവൈറ്റ് പ്രവാസിയായിരുന്ന അന്തരിച്ച രവി നാരായണൻ ആചരിക്ക് അന്ത്യഞ്ജലികൾ അർപ്പിച്ചു. തുടർന്ന് രാമചന്ദൻ ആചാരി ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.

ചടങ്ങിൽ തിരുവന്തപുരം കല്ലറ സ്വദേശി പരേതനായ അരുൺ കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ മൂന്ന് ലക്ഷത്തോളം രൂപ സംഭാവന നൽകി. ഉത്‌ഘാടനചടങ്ങിൽ ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ട്രഷറർ വിശാഖ് നന്ദിയും അറിയിച്ചു.

രമണി മിശ്ര, രാജേഷ് കുമാർ, പ്രദീപ്, മധു, ഗിരിഷ്, രാജേഷ് പ്രശാന്തി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിശ്വബ്രഹ്‌മം കുടുംബത്തിലെ കലാകാരന്മാരും കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാപരുപാടികൾ വളരെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. മനോജ് കുമാർ, ജി.പി . ബിജു എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം വഹിച്ചു.

×