വോയ്‌സ് കുവൈത്ത് സാമ്പത്തിക സഹായം നൽകി

ഗള്‍ഫ് ഡസ്ക്
Wednesday, July 17, 2019

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്‌സ് കുവൈത്ത്) നാട്ടിൽ മരിച്ച പ്രവാസി സുഗതന്റെ കുടുംബത്തിനു സാമ്പത്തിക സഹായം കൈമാറി. വോയ്‌സ് കുവൈത്ത് വെൽഫെയർ സെക്രട്ടറി പ്രമോദ് കക്കോത്ത് ഗ്ളോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) സ്ഥാപക കോർ ആഡ്മിൻ മുബാറക്ക് കാമ്പ്രത്തിന് സഹായം കൈമാറി.

അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി.ബിനു , വനിതാവേദി പ്രസിഡൻറ് ഉഷാലക്ഷ്മി , സെക്രട്ടറി റ്റി. വി.ഉണ്ണികൃഷ്ണൻ , അബ്ബാസിയ യൂനിറ്റ് കൺവീനർ കെ.വി.ഷാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനീഷ് കൈലാസ് സ്വാഗതവും ജോയൻറ് ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

×