കുവൈറ്റ് വയനാട് അസോസിയേഷൻ 4-)൦ വാർഷികം ആഘോഷിച്ചു. പുതിയ ഭരണസമിതി നിലവിൽ വന്നു

New Update

കുവൈറ്റ്: വർണാഭമായ കലാപരിപാടികളോടെ ഏപ്രിൽ 5 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ കുവൈറ്റ് വയനാട് അസോസിയേഷന്റെ (KWA) നാലാം വാർഷികം സംഘടിപ്പിച്ചു.

Advertisment

publive-image

വയനാട്ടിൽ വിദ്യാകിരൺ , ഡയാലിസിസ് യൂണിറ്റ് , പ്രളയണന്തര സഹായം എന്നിവയടക്കം അടക്കം വിവിധ സേവനങ്ങൾ നടത്തി വരുന്ന സംഘടന ഇനിയും കുവൈത്തിലുള്ള വയനാട്ടുകാരെ ഒരുമിപ്പിക്കാനും അവർക്കുള്ള അവശ്യ സേവനങ്ങൾക്ക് മുൻതൂക്കം നൽകാനും പരിശ്രമിക്കും എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അധ്യക്ഷൻ റെജി ചിറയത്ത് അറിയിച്ചു.

publive-image

സെക്രട്ടറി ജിനേഷ് ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോമോൻ ജോളി നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളുടെ കലാവിരുന്നിനൊപ്പം വിസ്മയയുടെ ഗാനമേളയും അംഗങ്ങൾക്കുള്ള സമ്മാന നറുക്കെടുപ്പും അരങ്ങേറി.

publive-image

പൊതുയോഗാനന്തരം ഓഡിറ്റർ ഷറഫുദ്ദിൻ പ്രസീഡിങ് ഓഫിസർ ആയി നിന്നുകൊണ്ട് 2019-2020 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും നടന്നു. ഭരണസമിതിയിലേക്ക് പ്രസിഡണ്ട്‌ ആയി മുബാറക്ക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി- ജസ്റ്റിൻ ജോസ്, ട്രഷറർ - ഗ്രേസി ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

publive-image

വൈസ് പ്രസിഡന്റ് - ടി പി സലിം , ചാരിറ്റി കൺവീനർ - മിനി കൃഷ്ണ , ജോ. സെക്രട്ടറി - അനീഷ് ആന്റണി , ജോയിന്റ് ട്രഷറർ -  ഷിജി ജോസഫ് , ആർട്സ് കൺവീനർ - സുരേന്ദ്രൻ , സ്പോർട്സ് കൺവീനർ - സുകുമാരൻ , മീഡിയ കൺവീനർ - ജോജോ ചാക്കോ, വനിതാവേദി കൺവീനർ - ടോംസി ജോൺ , വനിതാവേദി സെക്രട്ടറി - മറിയം ബീബി , സോൺ 1 കൺവീനർ - അസൈനാർ പി എസ് , സോൺ 1 സെക്രട്ടറി - ഷിജോയ് സെബാസ്റ്റ്യൻ, സോൺ 2 കൺവീനർ - സിബി എള്ളിൽ ,സോൺ 2 സെക്രട്ടറി - ലിബിൻ സെബാസ്റ്റ്യൻ എന്നിവരാണ് മാറ്റ് ഭാരവാഹികൾ. ഓഡിറ്റർ ആയി  ജോമോൻ ജോസ്‌ തിരഞ്ഞെടുക്കപ്പെട്ടു.

publive-image

publive-image

Advertisment