കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ ആറാം ത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ സച്ചിദാനന്ദനും വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ ഷഫീഖും മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 5:00 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വെച്ചാണ് വാർഷിക പൊതു സമ്മേളനം നടക്കുന്നത്.
വാർഷികാഘോഷങ്ങൾക്ക് മൂന്നോടിയായി നിരവധി പരിപാടികളും നടക്കുന്നുണ്ട്. നവംബർ ഒന്ന് വെള്ളിയാഴ്ച അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന "പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നു" എന്ന തലക്കെട്ടിൽ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം, ആന്റി-ഡ്രഗ് ആൻറി ആൾക്കഹോൾ വാക്കത്തോൺ, വനിതാ സംരംഭകത്വ ശിൽപശാല ഫുട്ബോൾ ടൂർണ്ണമെന്റ്, പെയിന്റിംഗ് കോമ്പിറ്റേഷൻ, തുടങ്ങി വിവിധയിനം പരിപാടികൾ നടത്തുന്നുണ്ട്. വാർഷികാഘോഷ ഉപഹാരമായി പ്രവാസികൾക്കായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.
നാട്ടിലെയും കുവൈത്തിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന വാർഷികാഘോഷത്തിന്റെ വിജയത്തിനായ് വിപുലമായ സ്വാഗത സംഘം സംഘാടക സമിതി രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.