കുവൈറ്റി സിറ്റി: വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം ഇൻ & ഗോ കുവൈറ്റ് പ്ലാസാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഡബ്ള്യു എം സി പ്രെസിഡന്റ് അഡ്വ. തോമസ് പണിക്കർ അധ്യക്ഷനായിരുന്ന ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി യു എസ് സിബി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയലിൽ സ്വാഗതവും ചെയർമാൻ ബി എസ് പിള്ള, സന്ദീപ് മേനോൻ, കിഷോർ സെബാസ്റ്റ്യൻ, അഡ്വ. ഷിബിൻ ജോസ്, സിബി തോമസ്, ജെറാൾ ജോസ് എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ വെബ്സൈഡ് ആർ സി സുരേഷ്, മോഹൻ ജോർജ്ജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തിരുവാതിര, പാട്ട്, ഡാൻസ് തുടങ്ങി മെമ്പേഴ്‌സിന്റെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ജോസി കിഷോർ, ജോർജ്ജ് വി ജോസഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സൺറൈസ് റെസ്റ്റോറന്റിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികൾ സമാപിച്ചു.