Advertisment

വിദേശ കുടിയേറ്റം: ചൂഷണം തടയുവാന്‍ മുന്‍കരുതലുമായി വിദേശകാര്യ വകുപ്പും നോര്‍ക്കയും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

നധികൃത റിക്രൂട്ട്‌മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത്കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചൂഷണങ്ങളുംതട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോര്‍ക്ക വകുപ്പും ചേര്‍ന്ന് ഓഗസ്റ്റ് 29, 30തീയതികളില്‍ തിരുവനന്തപുരത്ത് 'സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റിംഗ്' (Stake Holders Meeting) സംഘടിപ്പിക്കും.

Advertisment

publive-image

കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ്, ആഭ്യന്തരവകുപ്പ് എഫ്. ആര്‍. ആര്‍. ഒ ((Foreigners Regional Registration Office), തിരുവനന്തപുരംറീജിയണല്‍ പാസ്‌പ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധഅംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.വിദേശ ജോലിക്കായി അപേക്ഷിച്ച് വഞ്ചിതരായവര്‍ക്കും ചൂഷണത്തിനിരയായവര്‍ക്കുംപരാതികള്‍ അവതരിപ്പിക്കുവാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം ലഭിക്കും.

ഇത്തരത്തില്‍ പരാതികള്‍ നല്‍കാന്‍താല്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടര്‍ ഓഫ്എമിഗ്രന്‍സിന്റെ ഓഫീസില്‍ ആഗസ്റ്റ് 26 ന് മുമ്പ് ഫോണ്‍/ഇ-മെയില്‍ മുഖാന്തിരംഅറിയിക്കാവുന്നതാണ്. ഫോണ്‍0471 -2336625. ഇ-മെയില്‍: poetvm2@mea.gov.in

Advertisment