Advertisment

ഡോ. ശിഹാന്‍ കെ.കെ അഹമ്മദിന് ബിസ്‌ഗേറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ചില്‍ഡ്രന്‍ ഹെല്‍ത്ത് ഡെവലപ്‌മെന്റ് മേഖലയില്‍ നൂതനമായ ആശയങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. ശിഹാന്‍ കെ.കെ അഹമ്മദിന് ബിസ്‌ഗേറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. തിരുവനന്തപൂരം എസ്.പി ഗ്രാന്‍ഡ് ഡെയ്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അവാര്‍ഡ് സമ്മാനിച്ചു. ബിസ്‌ഗേറ്റ് ചെയര്‍മാന്‍ ഡോ. ഷാജു കാരയില്‍, മാനേജിംഗ് ഡയറക്ടര്‍ പ്രജോദ് പി. രാജ്, സി.ഇ.ഒ അന്‍സാരി സലാം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Advertisment

മൂന്ന് പതിറ്റാണ്ടിലേറെ കാലം യു.എ.ഇയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും സാമൂഹ്യ തിന്മമകള്‍ക്കെതിരെ പോരാടാന്‍ സജ്ജമാക്കുകയും ചെയ്യുന്ന ഡോ. ശിഹാന്‍ കെ.കെ അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണ്.

publive-image

വിദേശത്തും സ്വദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഡോ. ശിഹാന്‍ കെ.കെ അഹമ്മദ് പുകവലി, മദ്യം, ലഹരി എന്നിവക്കെതിരെ 462ാളം പ്രത്യേക പരിപാടികള്‍, 166ാളം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ ആരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ. ശിഹാന്റെ നേതൃത്വത്തിലുള്ള ഒയാസിസ് കരാട്ടേ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ 30 രാജ്യങ്ങളില്‍ നിന്നായി 1000ാളം വിദ്യാര്‍ത്ഥികള്‍ കരാട്ടേ അഭ്യസിക്കുന്നുണ്ട്. 4 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപനം കരാട്ടേ പഠനത്തിന് പുറമേ വ്യക്തിത്വ വികാസം, ചിത്ര രചന, ക്വിസ്, വിന്റര്‍ ക്യാമ്പുകള്‍, സമ്മര്‍ ക്യാമ്പുകള്‍, ചെസ്സ് എന്നിവ സംഘടിപ്പിക്കാറുണ്ട്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് സ്ഥാപിച്ച ഒയാസിസ് ലൈബ്രറിയില്‍ 1000ാംളം ഇംഗ്ലീഷ് പുസ്തങ്ങളും 500ാളം മലയാളം പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ ആദ്യമായി ഐ.എസ്.ഒ ലഭിക്കുന്ന കരാട്ടേ സ്ഥാപനവും ഒയാസിസ് ഇന്റര്‍നാഷണലാണ്.

2018ല്‍ ശൈഖ് സായിദ് അവാര്‍ഡ്, തായ്‌ലന്റ്ില്‍ നിന്നും ലഭിച്ച ലൈഫ് അച്ചീവ്‌മെന്‍് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വേള്‍ഡ് കരാട്ടേ ഫെഡറേഷന്‍ മെമ്പര്‍, ഏഷ്യന്‍ റെഫറി, ഒയാസിസ് കരാട്ടേ ഹെല്‍ത്ത് സ്‌ക്കൂള്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍, ഒയാസിസ് കരാട്ടേ ടെക്‌നിക്കല്‍ ഡയറക്ടര്‍ & എക്‌സാമിനര്‍, ഒയാസിസ് ചില്‍ഡ്രന്റ്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ശിഹാന്‍ കെ.കെ അഹമ്മദാണ് കരാട്ടേയില്‍ ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി.

Advertisment