ഗള്‍ഫ് ഡസ്ക്
Updated On
New Update
ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പ്രസംഗ പരിശീലന കളരി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ വച്ച് സംഘടിപ്പിച്ചു. മലയാളം ടോസ്റ്റ്മാസ്റ്ററും പ്രഭാഷകനുമായ സന്ദീപ് കെ സി മുഖ്യാഥിതിയായിരുന്നു.
Advertisment
കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു മുഴുപ്പിലങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കരിയാട് വിശകലനം നടത്തി.
അബ്ദുള്ള പള്ളിപ്പറമ്പ്, ജയചന്ദ്രന്‍, നിഹാസ് കൊടിയേരി, നിയാസ് ചെരിപ്പത്ത്, അബ്ദുള്‍ റഷീദ്, റഹീം റയാന്‍, ജംനാസ് മാലൂര്‍, അഭിഷേക് മാവിലായി, ശ്രീരാജ് ചൊവ്വ, മുഹമ്മദ് എടയന്നൂര്‍, സുബൈര്‍ ആറളം, ബാബുരാജ്, പ്രശോഭ് നമ്പ്യാര്‍, റഷീദ് കടവത്തൂര്‍, ശ്രീജയന്‍, നിഖില്‍, സജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനഃ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ അനില്‍ അഴീക്കോട് നന്ദിയും പറഞ്ഞു.