ഇൻകാസ് – ഒ ഐ സി സി ഖത്തർ പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Saturday, September 28, 2019

ദോഹ:  ഇൻകാസ് – ഒ ഐ സി സി ഖത്തർ കണ്ണൂര്‍ ജില്ലാ കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ജെനിറ്റ് ജോബിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം കമറുദ്ദീന്‍ കീഴ്പ്പള്ളിയെ പ്രസിഡന്റ് ആയും സന്തോഷ് ജോസഫിനെ ജനറൽ സെക്രട്ടറി ആയും ബിനു കെ വിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.


[പുനസംഘടിപ്പിച്ച ഒ ഐ സി സി – ഇൻകാസ് ഖത്തർ പേരാവൂർ നിയോജകമണ്ഡലം കമ്മറ്റി സെൻട്രൽ, ജില്ല കമ്മിറ്റി നേതാക്കൾക്കൊപ്പം]

മറ്റു ഭാരവാഹികളായി സുബൈര്‍ ആറളം, അനീസ് അലി (വൈസ് പ്രസിഡന്റ്), ജിയോ ജേക്കബ്, അലി ചെറുവത്ത്(ജോയിന്റ് സെക്രട്ടറി), അസ് ലം സി കെ (കൾച്ചറൽ സെക്രട്ടറി), ഷറഫുദ്ദീന്‍ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി പയസ് അങ്ങാടിക്കടവ്, അബ്ദുള്‍ റഷീദ്, ജെനിറ്റ് ജോബ്, ഇബ്രാഹീം, ലിജോ, ആദര്‍ശ്, റെമി കെ മാത്യു, സുബൈര്‍,റോഷന്‍,വിനീഷ്, ബൈജു, മനു,അനൂപ്, റിനോയ്, അനു, റോജി, ഷിബിന്‍,അമല്‍ജിത്ത്,റഫീക്ക്,റോജിഷ്, റോണി,സവാദ്, സിറാജ് എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, ഷാദുലി, അനീഷ് ബാബു, നിഹാസ് കോടിയേരി, ഷമീർ മട്ടന്നൂർ, ജംനാസ് മാലൂര്‍, റഹീം റയാന്‍, അമീന്‍ അരോമ, പവിത്രന്‍ പാറാല്‍, പ്രശോഭ് നമ്പ്യാര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്ത്‌ പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

×