ഐ ഓ സി മിഡിൽ ഈസ്റ്റ് ഘടകം നിലവിൽ വന്നു. അലോഷ്യസ് മാർട്ടിൻ (കുവൈറ്റ്), അബ്ദുല്ല മഞ്ചേരി (സൗദി), മുഹമ്മദ് മൻസൂർ (ബഹ്‌റൈൻ) ഡോ. ജെ രത്‌നകുമാർ (ഒമാൻ) ഘടകം പ്രസിഡന്റുമാർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

നാധിപത്യ മതേതര ആശയങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ പ്രവാസി ഇന്ത്യക്കാരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ സ്ഥാപിതമായ എഐസിസി ഉപഘടകം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റി മിഡിൽ ഈസ്ററ് കമ്മിറ്റികൾ നിലവിൽ വന്നു. ഐഒസി ചെയർമാൻ സാംപിട്രോഡയുടെ നിർദ്ദേശപ്രകാരം മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Advertisment

ഇന്ത്യൻ സമ്പത്ഘടനക്ക് കാലാകാലങ്ങളായി ശക്തമായ പിന്തുണ നല്കിപ്പോരുന്ന വിദേശ ഇന്ത്യക്കാരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തുക, മുഴുവൻ പ്രവാസികളെയും സാംസ്കാരിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നിങ്ങനെയുള്ള വലിയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടു ഐഒസി ഘടകം സജീവമായി ഇനി മേൽ ഗൾഫ് മേഖലകളിൽ പ്രവർത്തിക്കുന്നതായിരിക്കും.

publive-image

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദേശ ഇൻഡ്യക്കാർക്കിടയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതോടൊപ്പം മുഴുവൻ ഇന്ത്യക്കാരെയും ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യ എന്ന മഹത്തായ ആശയം ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രധാന പ്രവർത്തനലക്ഷ്യം. ഇതിൻ്റെ ഭാഗമായി വരും നാളുകളിൽ മുഴുവൻ സംസ്ഥാങ്ങൾക്കും സ്റ്റേറ്റ് കമ്മിറ്റികൾ രൂപീകരിക്കും.

അത്തരം കമ്മിറ്റികളെ അതതു പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തനം ഏകീകരിക്കും.  ഐഒസി ചുമതലയുള്ള എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് ഐഒസി ചുമതല വഹിക്കുമ്പോൾ ഡോ. ആരതി കൃഷ്ണ ഐഒസി ഗൾഫ് ഘടകം ചുമതല നിർവഹിക്കുന്നതായിരിക്കും.

അലോഷ്യസ് മാർട്ടിൻ ലാസറസ് ആണ് കുവൈറ്റി ഘടകം പ്രസിഡന്റ്. മുഫ്താഖ് അലി ഹസൻ (വൈസ് പ്രസിഡന്റ്). മനോജ് മിശ്രയും മുഹമ്മദ് നസീറും ജനറൽ സെക്രട്ടറിമാർ. അബൂബക്കർ കമാൽ (ട്രഷറർ) എന്നിവരാണ് കുവൈറ്റ് ഘടകത്തിലെ മറ്റ് ഭാരവാഹികൾ.

അബ്ദുള്ള മഞ്ചേരിയാണ് ഐ ഓ സി സൗദി ഘടകം പ്രസിഡന്റ്. താലിബ് അർ റഹ്‌മാൻ, ഷെഖാവത് സിംഗ്, മുഹ്‍ലി സിറാജുദ്ദീൻ, ഡോ. അർഷി മാലിക് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. മുഹമ്മദ് അഷറഫ്, ഉമർ സാദ, അഡ്വ. ജോസഫ് പാലത്തറ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഫൈസൽ എ ഷെറീഫ്, സതീഷ് ബാബു, നിഹാൽ മുഹമ്മദ് എന്നിവർ സെക്രട്ടറിമാർ. അലാർഖാൻ പുത്തഞ്ചേരി (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

publive-image
<മൻസൂർ പള്ളൂർ വാർത്താസമ്മേളനത്തിൽ>

മുഹമ്മദ് മൻസൂർ ആണ് ബഹ്‌റൈൻ ഘടകം പ്രസിഡന്റ്. രാജു കല്ലുപുറം, സി എസ് ഹരിപ്രസാദ്, ജാവേദ് അഹമ്മദ്, സോവിച്ചൻ ചേന്നാട്ടുശ്ശേരി (വൈസ് പ്രസിഡന്റുമാർ), ഖുർഷിദ് അലാം, ബഷീർ അമ്പലായി (ജനറൽ സെക്രട്ടറിമാർ). ഓസ്റ്റിൻ സന്തോഷ്, ജയഫർ, അർഷാദ് ഖാൻ (സെക്രട്ടറിമാർ), കെ ആർ വി നീലകണ്ഠൻ ( ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഗിരീഷ് ബാബുവാണ് ഖത്തർ ഘടകം പ്രസിഡന്റ്. ഖാഷ്മുഖ് പാട്ടേൽ വൈസ് പ്രെസിഡന്റ്, സൈദ് അഹമ്മദ് (ജനറൽ സെക്രട്ടറി), ജയന്ത് മൈത്ര, പ്രസാദ് കൊടുറു (ജനറൽ സെക്രട്ടറിമാർ) സൈഡ് മുഹമ്മദ് നാസർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഡോ. ജെ രത്‌നകുമാർ ആണ് ഒമാൻ ഘടകം പ്രസിഡന്റ്. മഹാവീർ കത്രിയ, കെ എം സഹീർ എന്നിവർ വൈസ് പ്രസിഡന്റുമാർ. ജോയി ആന്റണി, ഇമ്രാൻ ഏലിയാസ് എന്നിവർ ജനറൽ സെക്രട്ടറിമാരും, ഷാഹിദ് ഖാൻ ട്രഷററുമാണ്.

Advertisment