New Update
ജിദ്ദ: നാട്ടിൽ നിന്ന് വിശുദ്ധ ഉംറ നിർവഹിക്കാൻ എത്തിയ മലയാളി മദീനയിൽ വെച്ച് മരണപ്പെട്ടു. കോഴിക്കോട് നാദാപുരം സ്വദേശി തട്ടൻടെ പറമ്പത് അബൂബക്കർ (61 ) ആണ് മരണപ്പെട്ടത്. ഭാര്യ സൈനബ, മകൻ മുഹമ്മദ് എന്നിവരോടൊപ്പമാണ് ഉംറയ്‌ക്കു വന്നത്. സുന്നി പണ്ഡിതൻ പേരോട് ഉസ്താദിന്റെ മൂത്തമ്മയുടെ പുത്രനാണ്.
Advertisment
മയ്യിത്തു മദീനയിൽ മറവു ചെയ്യും എന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി അഷ്‌റഫ് ചൊക്ലി രംഗത്തുണ്ട്.