ദമ്മാം: അക്രമികളായ ജനക്കൂട്ടത്തിന്റെ കൈക്ക് പിടിക്കാൻഒരു ജനതയെ പ്രാപ്തമാക്കിയനേതാവായിരുന്നു അന്തരിച്ച എസ്.ഡി.പി.ഐ മുൻ ദേശീയ അധ്യക്ഷൻഎ സഈദ് സാഹിബ് എന്ന് പെരുങ്ങമ്മല പ്രവാസി ഗ്രൂപ്പ് ദമ്മാമിൽ സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു.
യോഗത്തിൽകുന്നിൽ ജലീൽ അദ്യക്ഷത വഹിച്ചു. രാജ്യത്തിന്റ തെരുവുകളിൽ ഒരു പുരുഷായുസ് മുഴുവൻ അടിച്ചമർത്തപ്പെട്ട ദലിത് പിന്നോക്ക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജീവിച്ച മഹത് വക്തിയായിരുന്നു അദ്ദേഹം. സ്വന്തം ജീവനും ജീവിതവും സമ്പത്തും ഇന്ത്യയിലെ പിന്നോക്ക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നൽകിയ ആദരിണീയനായ മഹാനായിരുന്നു എ സഈദ് സാഹിബ് എന്ന് യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു.
അദേഹത്തിന്റെ വിയോഗത്തിൽ ദുഖിതരായ കുടുംബങ്ങൾക്കും പാർട്ടി നേതൃത്വത്തിനും അണികൾക്കും എല്ലാം സഹിക്കാനും ഉൾകൊള്ളുവാനുമുള്ള കഴിവും സഹനശക്തിയും സർവശക്തനായ നാഥൻ നൽകട്ടെ എന്ന് യോഗം പ്രാത്ഥിച്ചു.
അനുസ്മരണ യോഗത്തിൽ അസീസ് കൊച്ചുവിള, ഷെഫീഖ് താന്നിമൂട്ടിൽ, അൻവർ ചിറ്റൂർ, മുഹമ്മദ് ഷാൻ കൊച്ചുവിള, ഷമീം പൂന്തോട്ടം, നാസ്സർ കാട്ടിളക്കുഴി, ബുഹാരി ചിറ്റൂർ, എന്നിവർ സംസാരിച്ചു.