റിയാദ്: ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും സാധിക്കുകയെന്നതാണ് വലിയ നന്മയെന്ന് പ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ അഭിപ്രായപ്പെട്ടു . ഹ്രസ്വ സന്ദർശത്തിനായി റിയാദിൽ എത്തിയ അദ്ദേഹം റിയാദ് സലഫി മദ്‌റസയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു.
പ്രായഭേദമന്യേ സഹജീവികളെയും മിണ്ടാപ്രാണികളെയും സഹായിക്കാൻ സന്മനസ്സുള്ള ആർക്കും സാധിക്കുമെന്ന് വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്കുള്ള മറുപടികൾക്കിടയിൽ ഉദാഹരണങ്ങളോടെ അദ്ദേഹം വിവരിച്ചു . ജംഷീദ് പാലക്കാട് , ദാമിൻ മപ്രം , ഫിസ ജംഷീദ് , നിഹ സലീം എന്നീ വിദ്യാർഥികൾ സദസ്സിൽ നിന്ന് ചോദ്യങ്ങൾ ഉന്നയിച്ചു.
അബ്ദുൽ വഹാബ് പാലത്തിങ്ങൽ , മുജീബ് ഇരുമ്പുഴി , ഫസലു റഹ്‌മാൻ കരുവാരകുണ്ട് എന്നിവർ സന്നിഹിതരായിരുന്നു . സഅദുദ്ദീൻ സ്വലാഹി സ്വാഗതവും അംജദ് കുനിയിൽ നന്ദിയും പറഞ്ഞു.
കമാൽ നാസർ , ആത്തിഫ് ബുഖാരി , ഫസലു റഹ്‌മാൻ അറക്കൽ , മർസൂഖ് ടിപി , ഇഖ്ബാൽ വേങ്ങര , സിബ്‌ഗത്തുള്ള , വാജിദ് ടിപി, റജീന സിവി , താജുന്നീസ , ഹസീന കോട്ടക്കൽ , സമീന , റസീന , റംല , റുക്‌സാന , ഷാഹിന , റജീന സിപി , ഷാനിത എന്നിവർ നേതൃത്വം നൽകി .
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള സലഫി മദ്‌റസയുടെ അഡ്മിഷൻ വിവരങ്ങൾക്ക് 0534167247, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.