റിയാദ്: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന പയ്യന്നൂർ സൗഹൃദ വേദി, റിയാദ് പ്രസിഡന്റ് ഉദയകുമാറിനും, പത്നി ഗീതാ ഉദയകുമാറിനും (വനിതാ വേദി രക്ഷാധികാരി) ബത്ത ഷിഫാ അൽജസീറ ഹാളിൽ വച്ച് യാത്രയയപ്പ് നൽകി.
/)
ജോയിന്റ് സെക്രട്ടറി ശശികുമാർ ആമുഖപ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സനൂപ്കുമാർ സ്വാഗതം പറയുകയും, മുഖ്യ രക്ഷാധികാരി അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
/)
ഫോർക ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്ത ചടങ്ങിന് എൻ.ആർ.കെ ട്രഷറർ അഡ്വക്കറ്റ് അനീർ ബാബു , സാംസാമുവൽ ( ഫോർക), പുരുഷോത്തമൻ(പി.എസ്.വി രക്ഷാധികാരി) , ബഷീർ (വാവ), സഫ്ശീർ(വാവ), ഷിബു ഉസ്മാൻ(പി.എം.എഫ് ജനറൽ സെക്രട്ടറി, ഓൺലൈൻ മീഡിയ), ഷുക്കൂർഹാജി, സെയ്യത്(തനിമ), ഷാജഹാൻ (പി.എം.എഫ്),മധു നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.
/)
മുൻ ലയൺസ്ക്ലബ് വൈസ് പ്രസിഡന്റ്, മുൻ കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഉദയകുമാറിന് അബ്ദുൾ മജീദ് വേദിയുടെ സ്നേഹോപഹാരം കൈമാറി. ഗീതാ ഉദയകുമാറിനെ താഹിറാ അബ്ദുൽഅസീസിന്റെ നേതൃത്വത്തിൽ വനിതാ വേദി പ്രവർത്തകർ പൊന്നാട അണിയിച്ചു.
/)
ഷിജിൽ, ഗിരീഷ്, ഷീലാരാജു എന്നിവർക്ക് പുറമെ പി.എസ്.വി അംഗങ്ങളായ അബ്ദുൽ സമദ് , റെജി രാജീവൻ, ഷാഫി, ജിഷ്ണു സനൂപ് കുമാർ, ജിഷ്ണു ശശികുമാർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മൻസൂർ, സതീശൻ, ഉണ്ണിക്കുട്ടൻ, അബ്ദുൾ അസീസ്, രതീഷ്, റാഷിദ്, രാഗേഷ്, ലത്തീഫ്, വരുൺ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ട്രഷറർ കൃഷ്ണൻ നന്ദി പറഞ്ഞു.
/)