ടെക്സ - റിയാദ് ജീവനം ചികിത്സാ ധനസഹായം കൈമാറി

author-image
admin
New Update

publive-image

Advertisment

റിയാദ്: തിരുവനന്തപുരം കല്ലറ പാങ്ങോട് ഉളിയങ്കോട്, പഴവിള ഷാജിതാ മൻസിലിൽ ഹാർട്ട് രോഗിയും, രണ്ട് കിഡ്നിയും തകരാറിലായ സുലൈമാന് തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മ ടെക്സ - റിയാദിന്റെ പ്രതിമാസ പരിപാടിയായ ജിവനം ചികിത്സാ ധനസഹായം 'കനിവ് തേടുന്നവർക്കൊരു കൈതാങ്ങ് ' ചികിത്സാ ധനസഹായം ടെക്സ കുടുംബ സംഗമത്തിൽ വെച്ച് പ്രസിഡന്റ് സലാഹുദ്ദീൻ മരുതികുന്ന് സെക്രട്ടറി നിസാർ കല്ലറക്ക് കൈമാറുകയും പ്രസ്തുത തുകയായ അൻപത്തി ഒന്നായിരം രൂപ പാങ്ങോട് സർക്കിൾ ഇൻസ്പെക്ടർ എൻ സുനീഷ് സുലൈമാന് കൈമാറുകയുണ്ടായി.

കുട്ടികൾക്കുള്ള വസ്ത്രങ്ങൾ പാങ്ങോട് പോലീസ് ഓഫീസർ താഹിർ പുതുക്കോടും, ടെക്സ ജീവകാരുണ്യം കൺവീനർ മുഹമ്മദ് ഇല്യാസ് എന്നിവർ കൈമാറി. ടെക്സ ജനറൽ സെക്രട്ടറി നിസാർ കല്ലറ, എക്സിക്യുട്ടീവ് അംഗം ഹാഷിം ഇടിഞ്ഞാർ പാങ്ങോട് പോലീസ് സി പി ഒ മഹേഷ്, അജേഷ് സത്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment