ഗള്‍ഫ് ഡസ്ക്
Updated On
New Update
അജ്മാന്‍: എടപ്പാൾ പ്രദേശത്തെ യു. എ. ഇ. യിലെ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ 'പൊറൂക്കര പ്രവാസി ഫാമിലി' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു.
Advertisment
പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലിക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലംപുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗതവും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു.
അംഗങ്ങളുടെ വിവിധ കലാ - സംഗീത പരിപാടികളും സൗഹൃദ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും നല്‍കി.
വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ)