മമ്മൂട്ടി ഫാൻസ്‌ അബുദാബി യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ

ഗള്‍ഫ് ഡസ്ക്
Wednesday, September 18, 2019

അബുദാബി:  മമ്മൂട്ടി ഫാൻസ്‌ അബുദാബി യൂണിറ്റ് ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്, സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അബുദാബി ഇലക്ട്രാ സ്ട്രീറ്റിലെ എൽ. എൽ. എച്ച്. ആശുപത്രിയിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറിയിച്ചു. ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ സെപ്റ്റംബർ 19 (വ്യാഴാഴ്ച) നു മുൻപേ രജിസ്റ്റർ ചെയ്യണം.

പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗ ങ്ങള്‍ കണ്ടെത്തുവാനുള്ള പരിശോധനകള്‍ വിവിധ രോഗ ചികിത്സ കളില്‍ വിദഗ്ദരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടക്കും. ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ള്ള ബോധ വത്ക്കരണവും ഈ ക്യാമ്പില്‍ വെച്ച് നടത്തും.

കാരുണ്യ പ്രവർത്തനം മുഖ മുദ്ര യാക്കി യ മമ്മൂട്ടി ഫാൻസ്‌ യു. എ. ഇ. ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ പത്മശ്രീ മമ്മൂട്ടിയുടെ ജന്മദിന ആഘോഷ ങ്ങളോട് അനുബന്ധിച്ച് അബുദാബി യുണിറ്റ് നടത്തി വരുന്ന പ്രവർത്തന ങ്ങളുടെ ഭാഗമായിട്ടാണ് എൽ. എൽ. എച്ച്. ആശുപത്രിയുമായി സഹ കരിച്ച് ഈ മെഡി ക്കൽ ക്യാമ്പ് ഒരുക്കുന്നത്.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി വിളിക്കുക: +971 56 323 2746, (മുഹമ്മദ് ഉനൈസ്) +971 56 820 1077 (ഫിറോസ് ഷാ)

×