മൂന്നാമത് എസിസി യുഎഇ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ സംഘാടകരായ ആലൂർ കൾച്ചറൽ ക്ലബ് കമ്മിറ്റിയുമായി സഹകരിക്കുകയും പ്രവർത്തിക്കുകയും ആലൂർ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി ഒത്തുരുമിച്ചു നിൽക്കുകയും ചെയ്ത കാർഗിൽ കൺവീനർ സമീർ ബാലനടുക്കത്തെ ആലൂർ കൾച്ചറൽ ക്ലബ് യൂഎഇ കമ്മിറ്റി ഷാർജ ദൈദ് ക്രിക്കറ്റ് വില്ലേജിൽ നടന്ന ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സമാപന ചടങ്ങിൽ വെച്ച് എസിസി യൂഎഇ കമ്മിറ്റി അംഗം റഫീഖ് എ ടി ആദരിച്ചു.
/sathyam/media/post_attachments/mfNuJVi0SwgHuWMe3fMm.jpg)
സംഘാടക സമിതി ചെയർമാൻ എ ടി അബ്ദുൽ ഖാദർ, കൺവീനർ എ ടി മുഹമ്മദ്, മറ്റു ഭാരവാഹികളായ ടി കെ മൊയ്‌ദീൻ, ഇക്ബാൽ എ ടി, കബീർ എ എം, മൊയ്‌ദീൻ എ എം, ബഷീർ കെ എം, സമീർ ടി യൂ സി, താജു ആദൂർ എന്നിവർ സംബന്ധിച്ചു.
കൂടാതെ പ്രീമിയർ ലീഗ് പിന്തുണ നൽകി വീക്ഷിക്കാനെത്തിയ കാർഗിൽ താരങ്ങളായ സഹദ് കാർഗിൽ, ഷാഹിൻ കാർഗിൽ, ഫാറൂഖ് കാർഗിൽ, നിതു കാർഗിൽ, ഇർഫാദ് കാർഗിൽ, സാബിത് കാർഗിൽ, സവാദ് കാർഗിൽ, ഷാക്കിർ ബോവിക്കാനം എന്നിവർക്ക് ആലൂർ കൾച്ചറൽ ക്ലബ് യൂഎഇ കമ്മിറ്റി നന്ദി അറിയിച്ചു.