Advertisment

ന്യൂജെൻ വിമാനങ്ങളുടെ വൻനിരയുമായി ദുബായ് എയർ ഷോ നാളെ മുതൽ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: ന്യൂജെൻ വിമാനങ്ങളുടെ വൻനിരയുമായി ദുബായ് എയർ ഷോ നാളെ മുതൽ 21 വരെ ദുബായ് വേൾഡ് സെൻട്രലിൽ. പോർവിമാനങ്ങൾ, യാത്രാ വിമാനങ്ങൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ ഏറ്റവും നൂതന മോഡലുകൾ, സാങ്കേതിക വിദ്യകൾ എന്നിവ ഷോയിലൂടെ പരിചയപ്പെടാം.

Advertisment

publive-image

ആളില്ലാ വിമാനങ്ങൾ, യാത്രാ - ചരക്കു വിമാനങ്ങൾ, വിമാനത്താവളത്തിലെ സംവിധാനങ്ങൾ, വ്യോമനിരീക്ഷണ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന പഠന-ഗവേഷണ മേള കൂടിയാണിത്.

വിവിധ രാജ്യങ്ങളിലെ പ്രമുഖ നിർമാതാക്കളും സാങ്കേതിക വിദഗ്ധരും വൈമാനികരും ഷോയിൽ പങ്കെടുക്കും.

2 വർഷം കൂടുമ്പോഴാണ് എയർഷോ നടത്തുക. 1,300 പ്രദർശകരും 87,000 പ്രഫഷനലുകളും ഇത്തവണ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇടിമിലായെത്തുന്ന പോർവിമാനങ്ങൾ, മാരകശേഷിയുള്ള ഹെലികോപ്റ്ററുകൾ, ചാര ഡ്രോണുകൾ തുടങ്ങിയവ കൂട്ടത്തോടെ എത്തുന്ന മേഖലയിലെ ഏറ്റവും വലിയ 'എയർ ഷോയാണ് ദുബായിൽ നടക്കുന്നത്.

എയർ ഷോ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ 15 കിലോമീറ്റർ പരിധിയിൽ 21 വരെ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി.നിയമലംഘനത്തിന് തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

Advertisment