അബുദാബി മലയാളി സമാജത്തില്‍ ഇനി തുന്നല്‍ പരിശീലനവും

ഗള്‍ഫ് ഡസ്ക്
Monday, August 19, 2019

അബുദാബി:   അബുദാബി മലയാളി സമാജത്തിന്റെ വനിതാവിഭാഗം തുന്നല്‍ പരിശീലനക്ലാസ്സിന് ചിങ്ങം ഒന്നിന് തന്നെ തുടക്കമായി. സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് നിലവിളക്ക് തെളിയിച്ച് ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്സഫയിലേയും പരിസരപ്രദേശങ്ങളിലെയും വീട്ടമ്മമാര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഈ ടെയലറിംഗ് പരിശീനല കേന്ദ്രം എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ആഴ്ചകളിലും ശനി, ബുധന്‍ എന്നീ രണ്ടു ദിവസങ്ങളിലായി വൈകുന്നേരങ്ങളില്‍ സമാജത്തിലെ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക എന്ന് പരിശീലകയായ ഷാഹിദ മെബൂബ് പറഞ്ഞു.

സമാജം ജനറല്‍ സെക്രട്ടറി പി.കെ ജയരാജന്‍, ട്രെഷറർ അബ്ദുൽ കാദർ തിരുവത്ര, വനിതാ കണ്‍വീനര്‍ സിന്ധു ലാലി, ജോയിൻ കൺവീനർ ഷഹ്ന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജഹാന്‍, സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 025537600 എന്ന സമാജം നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

×