ദുബൈ: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി ദുബൈ കെ എം സി സി.
ദുബൈ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, കെ എം സി സി നേതാവും സാമൂഹ്യ സാംസ്കാരിക നായകനുമായ പി കെ അന്‍വര്‍ നഹ, വ്യാപാരപ്രമുഖരും ജീവകാരുണ്യ പ്രവര്‍ത്തകരുമായ ഡോ: അന്‍വര്‍ അമീന്‍, പൊയില്‍ അബ്ദുല്ല, കവാനീജ് മുസ്തഫ, നെല്ലറ ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ഭോചിത ഇടപെടല്‍ വലിയൊരളവോളം പ്രവാസി മലയാളികള്‍ക്ക് താങ്ങും തുണയുമായി.
/sathyam/media/post_attachments/F5eHo0jv8CLarvzynL5f.jpg)
ആശുപത്രികളിലെ രക്തശേഖരത്തിന്റെ കുറവ് പരിഹരിക്കാനും അവിടെയെത്തുന്ന രോഗികള്‍ക്ക് രക്തം ആവശ്യമായി വന്നാല്‍ അത് ലഭ്യമാക്കുന്നതിനും 'സഹജീവിക്കൊരു കൂട്ട് - രക്തദാനം മഹാദാനം' എന്ന സന്ദേശവുമായി രക്തദാന ക്യാമ്പുകളൊരുക്കി സഹായിച്ചു.
യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഷാര്‍ജ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ റിസര്‍ച്ച് സെന്റര്‍ മൊബൈല്‍ ബ്ലഡ് വിഭാഗത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു ക്യാമ്പ്.
കൊറോണ ബാധിച്ചവര്‍ താമസിക്കുന്ന സ്ഥലവും നിരീക്ഷണവിധേയമായരുടെ ഫ്ലാറ്റുകളും കൂടുതല്‍ ശുചിത്വത്തോടെ പരിപാലിക്കാന്‍ ശുചിത്വ ക്യാമ്പയിന്‍ നടത്തി.
രാജ്യത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കി, ദുരിതത്തില്‍ പെട്ടവരെ പട്ടിണിയില്‍നിന്ന് മോചിപ്പിക്കാന്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പലവ്യജ്ഞന നിത്യോപയോഗ സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനുള്ള സൗകര്യമൊരുക്കി.
ജോലിക്ക് പോകാനാകാതെയും പുറത്തിറങ്ങാന്‍ സാധിക്കാതെയും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഭക്ഷണമെത്തിച്ച് നല്‍കി. ആയിരക്കണക്കിന് പേര്‍ നിസ്സഹായവസ്ഥയിലും നിര്‍ബന്ധിത സാഹചര്യത്തിലും ദിനേന ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ആഴ്‌ചകളായി ഇത് തുടരുകയാണ്.
വിഷയങ്ങള്‍ അധികാരികളുടെ മുമ്പില്‍ അവതരിപ്പിക്കാനും കാര്യകാരണസഹിതം ന്യായീകരിച്ച് തങ്ങളുടെ വാദമുഖങ്ങള്‍ ശരിയാണെന്ന് അംഗീകരിപ്പിക്കാനും സാധിച്ച അസാമാന്യ കഴിവിന്റെ അടയാളമാണ് അല്‍ വര്‍സാനില്‍ അധികൃതര്‍ ആരംഭിച്ച ക്വാറന്‍റയിന്‍ കെയര്‍ കേന്ദ്രം.
ക്വാറന്‍റയിന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും അവർ മുന്നിട്ടിറങ്ങി.
രോഗപ്പകര്‍ച്ചാ ഭീതിമൂലം സഹവാസമില്ലാതെ അകന്ന് നില്‍ക്കുന്നവരെ സാമൂഹ്യ അകലം പാലിച്ചാണെങ്കിലും അടുപ്പിച്ച് നിര്‍ത്താനും മുഖാമുഖം കണ്ട് സന്തോഷിക്കാനും ഇവരുടെയൊക്കെ ധാര്‍മ്മികമായ ധൈര്യത്തിനും സമാധാന പ്രേരകമായ സ്വാധീനത്തിനും സാധിച്ചിട്ടുണ്ട്.
ദുബൈ കോര്‍ട്ട് റൂളെഴ്സ് ഉദ്യോഗസ്ഥന്‍ ഹരീബ് ജുമാ ബിന്‍ സബീഹ് അല്‍ ഫലസിയെ സന്ദര്‍ശിച്ച് നൈഫ് മേഖലയിലെയും മറ്റും കൊറോണ ബാധിതരുടെ പ്രശ്‌നങ്ങള്‍ ദുബൈ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അവർ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ക്വാറന്‍റയിന്‍ കെയര്‍ സെന്റര്‍ തുറക്കുകയും ചെയ്തു.
ഭരണാധികാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ചരിത്രബന്ധിതവുമായ നൈഫ് - അല്‍ റാസ് പ്രദേശവാസികളുടെ ആരോഗ്യസുരക്ഷിതത്വം ചടുലമായ നീക്കങ്ങളിലൂടെ അതിവേഗം അധികൃതര്‍ ഏറ്റെടുത്തു.
മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്ത് അധിവസിക്കുന്നവരെ മുഴുവന്‍ സ്വദേശിവിദേശി ഭേദമില്ലാതെ ക്വാറന്റയിന്‍ ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു.
ദുബൈ ആരോഗ്യവിഭാഗം പ്രതിനിധി മുഹമ്മദ് മത്താര്‍, അല്‍ വര്‍സാന്‍ ക്വാറന്‍റയിന്‍ കെയര്‍ സെന്റര്‍ മെഡിക്കല്‍ ഇന്‍ചാര്‍ജ് ഡോ. അംജാദ് അല്‍ മര്‍സൂക്കി തുടങ്ങി ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സമര്‍പ്പണവും പോലീസ് വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയും നൂറുക്കണക്കിന് സന്നദ്ധസേവകരുടെ മൂന്ന് ദിവസത്തെ രാപ്പകലില്ലാത്ത അശ്രാന്തപരിശ്രമവും ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും രോഗബാധിതര്‍ക്കും സഹവാസികള്‍ക്കും ചികിത്സാ സൗകര്യമൊരുക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us