ദുബായ്: പാടൂര്‍ എ. ഐ. എച്ച്. എസ്. 1986 ബാച്ച് സഹപാഠി സംഗമം ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ചു. സ്‌കൂൾ അസംബ്ലിയെ ഓർമ്മിപ്പിക്കും വിധം അംഗങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച സഹപാഠി സംഗമ ത്തിൽ അംഗങ്ങളു ടെയും കുട്ടികളുടെയും ഗാനാലാപനം, സംഘഗാനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
അംഗങ്ങളും കുടുംബാംഗങ്ങളു മായി അറുപതോളം പേർ പങ്കെടുത്ത പരിപാടി യിൽ യു. എ. ഇ. യിലെ ശ്രദ്ധേയരായ യുവ ഗായകർ ഹിഷാന അബു, മുഹമ്മദ് ആദിൽ എന്നിവർ പങ്കാളികളായി. സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ മജീദ് പാടൂർ മുഖ്യാതിഥി ആയിരുന്നു. ഡോക്ടർ സുബൈർ സ്വാഗതം ആശംസിച്ചു. നൗഷാദ് അബ്ദുല്ല (നൗഷു പാടൂർ) നന്ദി പ്രകാശിപ്പിച്ചു.
ഷാജിത അബുബക്കർ, ആർ. എം. നഫീസ, രാജേഷ് പാടൂര്‍, നജീബ് പാടൂർ, മുജീബ് മുല്ലശ്ശേരി, നൗഷാദ് മൂസ, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ജീവിക്കുന്ന, പാടൂര്‍ അലീമുൽ ഇസ്‍ലാം ഹയർ സെക്കണ്ടറി സ്‌കൂൾ 1986 ബാച്ച് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് ഈ വർഷം തന്നെ സ്‌കൂളിൽ എല്ലാവരും കൂടെ ഒത്തു ചേരുവാനും തീരുമാനിച്ചു കൊണ്ട് ദേശീയ ഗാനാലാപന ത്തോടെ സഹ പാഠി കൾ താൽക്കാലികമായി പിരിഞ്ഞു.
വിവരങ്ങള്‍ക്ക്: +971 50 572 0976, +971 50 612 5769.