പി.എസ്.എം.ഒ കോളേജ് ഗ്രന്ഥശാലക്ക് ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി കെ.എം.സി.സി മാതൃകയായി

New Update

ദുബൈ:  കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയോളം വില വരുന്ന പുസ്തകങ്ങൾ പി.എസ്. എം. ഒ കോളേജ് ഗ്രന്ഥശാലയ്ക്ക് നൽകി.

Advertisment

ഗവേഷണ വിദ്യാർത്ഥികൾക്ക് റഫറന്സിനായി ഉപയോഗപ്പെടുത്താനാവശ്യമായ പുസ്തങ്ങളാണ് അധികവും.

publive-image

ദുബൈയിലെ ഇന്ത്യൻ അക്കാദമിയിൽ, കോളേജ് പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മിലൻ 2020 യുടെ ഭാഗമായായിരുന്നു പുസ്തക വിതരണം.

തിരുരങ്ങാടി ദുബൈ കെഎംസിസി മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെ.എം.സി.സി നേതാവ് പി .കെ .അൻവർ നഹ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസിന്‌ ഗ്രന്ഥശേഖരം കൈമാറി.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം എൽ എ മാരായ ഷംസുദ്ധീൻ എം . മാണി സി കാപ്പൻ , ടി.വി ഇബ്രാഹിം , കോളേജ് മാനേജ്‍മെന്റ് ഭാരവാഹികളായ എം.കെ. ബാവ, സി .എച്ച് മഹമൂദ് ഹാജി,ജില്ലാ സെക്രട്ടറി സലാം, കെഎംസിസി മണ്ഡലം പ്രസിഡന്റ് സൈദലവി, സാദിഖ്, ഇർഷാദ് കുണ്ടുർ, റഹ്മത്തുള്ള തിരൂരങ്ങാടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കെ.ഇ.എഫ്. ഗ്രൂപ്പ്‌ ചെയർമാനും ശബാന&ഫൈസൽ ഫൗണ്ടേഷൻ എം ഡി യുമായ ഫൈസൽ സാഹിബിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

ഉന്നത വിദ്യാഭ്യസത്തിനും, മൽസര പരീക്ഷകൾക്കും തയ്യാറാകുന്ന വിദ്യാർത്ഥിക്കൾക്ക് ഈ പുസ്തകങ്ങൾ മുതൽ കൂട്ടാവുമെന്നു കോളേജ് പ്രിൻസിപ്പൽ പ്രത്യാശ പ്രകടിപ്പിച്ചു

Advertisment