ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ യുഎഇ എക്സിക്യൂട്ടീവ് ഷാർജയിൽ നടന്നു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ഷാർജ:  ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ യുഎഇ എക്സിക്യൂട്ടീവ് ജൂലൈ 11 ന് ഷാർജയിൽ വെച്ച് നടന്നു. പ്രസ്തുത മീറ്റിംഗിൽ യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽമജീദ് പാടൂർ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സെക്രട്ടറി അഡ്വ ഫരീദ് സ്വാഗതം പറഞ്ഞു. നാട്ടിലെ വ്യവസായികൾ സാജനും സുഗതനും പറ്റിയ അനുഭവങ്ങൾ മറ്റുള്ള പ്രവാസികൾക്കും വരാതിരിക്കുവാനും അങ്ങനെയുള്ള വിഷയവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെ വ്യക്തമായ ചർച്ച നടത്തുകയും അതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

publive-image

നാട്ടിൽ ഉള്ള പ്രവാസി വ്യവസായികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ യുഎഇ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവാദിത്വപ്പെട്ട പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന CM ന് നിവേദനം അയക്കുവാൻ തീരുമാനിച്ചു.

publive-image

സംഘടനയുടെ യുടെ അനിവാര്യതയും, സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള ഉപദേശ നിർദേശങ്ങളും സംഘടനയുടെ സെൻട്രൽ ചീഫ് കോഡിനേറ്റർ ഹൈദ്രോസ് കോയ തങ്ങൾ നിർദ്ദേശം നൽകുകയും ചെയ്തു. ട്രഷറർ സക്കിരിയ കമ്പിൽ ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ പ്രവാസി പുനരധിവാസത്തെക്കുറിച്ച് വിശദീകരിക്കുകയും പ്രവാസി വ്യവസായികൾ നാട്ടിൽ നേരിടുന്ന തിക്താനുഭവങ്ങളെകുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ആ പ്രശ്നങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

Advertisment