പിറന്ന നാടിന് പ്രവാസികളുടെ കൈത്താങ്ങ് എന്ന ആശയവുമായി പ്രളയ ബാധിതർക്കായി യു എ ഇയിൽ നിന്നും ഒരു കണ്ടൈനർ പുതു വസ്ത്രങ്ങൾ നാട്ടിലെത്തുന്നു. ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ (GKPWA) യു.എ.ഇ. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച പുതു വസ്‌ത്രങ്ങളാണ് ഷിപ്പ് കാർഗോ വഴി കൊച്ചിയിലെത്തുന്നത്.
/sathyam/media/post_attachments/KE69eSzPULdtcqOIzEzF.jpg)
ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം യു എ ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വസ്ത്രങ്ങൾ ശേഖരിച്ച് നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിൽപ്പെട്ടവർക്കും വസ്ത്രങ്ങൾ വിതരണം ചെയ്തിരുന്നു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സഹായവും സംഘടന നൽകിയിട്ടുണ്ട്. കൊച്ചിയിൽ എത്തുന്ന സാധനങ്ങൾ ഏറ്റുവാങ്ങി അർഹതപ്പെട്ടവരുടെ കൈകളിൽ നേരിട്ട് എത്തിച്ച് കൊടുക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ എം.നിസാമുദ്ധീൻ, റഷീദ് ചാലാട്, പ്രസന്നകുമാർ, സകരിയ കമ്പിൽ, സലാം മട്ടന്നൂർ, ബ്രിജിൽ, ഷൈജു തളിപ്പറമ്പ്, നാരായണൻ കുട്ടി, എം സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us