എം എം ഹസ്സന് അഭിവാദ്യമർപ്പിച്ചു ഇൻകാസ് നേതാക്കൾ ഉപവാസ വേദിയിൽ

ഗള്‍ഫ് ഡസ്ക്
Tuesday, January 14, 2020

ഫുജൈറ:  വിഭാഗീയ സൃഷ്ട്ടിക്കുന്ന പൗരത്വഭേദഗതി നിയമം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് ഉപവാസമനുഷ്ട്ടിച്ച മുൻ കെ പി സിസി പ്രസിഡന്റ് എം എം ഹസ്സന് അഭിവാദ്യമർപ്പിക്കാനും പിന്തുണ അറിയിയ്ക്കാനും കോൺഗ്രസ് ന്റെ പ്രവാസി സംഘടനയായ ഇൻകാസ് ന്റെ നേതാക്കളും ഭാരവാഹികളും ഉപവാസ വേദിയിലെത്തി.

ഇൻകാസ്ന്റെ ചാർജുള്ള കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് , ഫുജൈറ ട്രഷറർ നാസർ പാണ്ടിക്കാട്, ദീപ അനിൽ, ഡോ :: കെ സി ചെറിയാൻ , നാസർ കാരയ്ക്കാമണ്ഡപം, അബ്ദുൽ അസസ് തുടങ്ങിയവരാണ് വേദിയിൽ എത്തിയത്.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൽഘാടനം ചെയ്ത ഉപവാസത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

പ്രവാസികളിൽ നിയമം ഉണ്ടാക്കിയ ആശങ്ക എ ഐ സി സി ജനറൽ സെക്രട്ടറി യുമായും ശ്രീ എം എം ഹസ്സനുമായും ഇൻകാസ് നേതാക്കൾ പങ്കുവെക്കുകയും കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രവാസ ലോകത്തിന്റെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

×