അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
ദുബായ്: മോദി സർക്കാർ അവതരപ്പിച്ച കേന്ദ്ര ബജറ്റ് പ്രവാസികളെ സംബന്ധിച്ചടത്തോളം നിരാശജനകമാണെന്ന് ഇൻക്കാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി. സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരമായ ഒരു പദ്ധതിയും ഈ ബജറ്റിൽ കാണാനില്ലെന്നും എന്നാൽ വൻകിട മുതലാളിമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും, സാധാരണക്കാരായ പ്രവാസികളെ ബജറ്റിൽ പരാമർശിക്ക പോലും ചെയ്യ്തില്ലെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.
Advertisment
/sathyam/media/post_attachments/Prfhm8N95yjGDOhhyOQ8.jpeg)
കേന്ദ്ര വിദേശകാര്യ സഹമന്ത്രി യു.എ.ഇ.യിൽ വന്ന് നടത്തിയ പ്രഖ്യാപനങ്ങൾ ബജറ്റ് വന്നതോടെ വെറും പ്രസ്താവനകളായി മാറിയെന്നും, പ്രവാസികൾ കേന്ദ്ര സർക്കാറിന്റെ മുന്നിൽ വെച്ച ഒറ്റ കാര്യം പരിഗണിച്ചില്ലെന്നും, എന്നാൽ എല്ലാ പ്രവാസികൾക്കും ആധാർ കാർഡ് നൽകാനുള്ള പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us