ഖിസ്സ – ജോയ് ഡാനിയേൽ എഡിറ്റ് ചെയ്‌ത രണ്ടാമത്തെ പുസ്‌തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

ഗള്‍ഫ് ഡസ്ക്
Monday, October 21, 2019

ത്യം ഓൺലൈനിലെ ‘പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ’ എന്ന കോളം എഴുതുന്ന ജോയ് ഡാനിയേൽ എഡിറ്റ് ചെയ്‌ത രണ്ടാമത്തെ പുസ്‌തകമായ ‘ഖിസ്സ’ ഈ വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ മൂന്നാം തീയതി രാത്രി ഒമ്പത് മണിക്ക് പ്രകാശനം ചെയ്യുന്നു.

ഈ രണ്ടാംഭാഗത്തിൽ പ്രവാസത്തിലെ ഇരുപത്തിമൂന്ന് എഴുത്തുകാരുടെ ചെറുകഥകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്‌. തികച്ചും വ്യത്യസ്തമായ, മനസ്സിനെ ആകർഷിക്കുന്ന കഥകൾ. സന്തോഷവും, സന്താപവും , വിരഹവും, യാത്രയും ഒക്കെ അന്തർലീനമായിക്കിടക്കുന്ന വായനാനുഭവം ‘ഖിസ്സ’ നൽകുന്നു.

പ്രവാസത്തിലെ സാഹിത്യ സൗഹൃദ കൂട്ടായ്‌മയായ ‘മഷി’യാണ് ഈ പുസ്തകത്തിന് പിന്നിൽ. സാപിയൻസ് ലിറ്ററേച്ചർ ആണ് ഖിസ്സയുടെ പ്രസാധകർ. ഓരോ കഥയും തുടങ്ങുന്നത് എഴുത്തുകാരൻറെ കാരിക്കേച്ചറിന് ശേഷമാണ്. കരിക്കേച്ചറുകൾ വരച്ചത് മുനീബ് ഹംസയാണ്.

ഖിസ്സയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത ബ്ലോഗറും ‘കൊടകരപുരാണ’ത്തിന്റെ എഴുത്തുകാരനുമായ ‘വിശാലമനസ്‌കൻ’ സജീവ് എടത്താടൻ.

×