ദുബായ്: ആനയും അമ്പാരിയും ചെണ്ട മേളവും ഗ്രാമത്തിലെ പൂരക്കളികളും പുതു തലമുറക്ക് വേണ്ടി ഒരിക്കൽ കൂടി പുനർ സൃഷ്ടിക്കപ്പെടുന്നു. ആ പഴയ നാട്ടു കൂട്ടത്തിന്റെ ചടുലതയിൽ, ഗ്രാമ വിശുദ്ധിയുടെ ആഘോഷങ്ങളിൽ നമ്മൾ മറന്നു പോയ ഗൃഹാതുരമായ ഓർമകളെ ഒരിക്കൽ കൂടി തൊട്ടുണർത്താൻ കേരളോത്സവം വരവായി.
/sathyam/media/post_attachments/JRQSJIib51NhanERZdW3.jpg)
നൃത്ത നാട്യ വിസമയങ്ങളുടെ മായ കാഴ്ചകളിൽ മതി മറന്നും മേളക്കൊഴുപ്പിൽ ഹരം പിടിച്ചും സൈക്കിൾ അഭ്യാസിയുടെ പ്രകടനങ്ങളിൽ കൗതുകം പൂണ്ടും മലയാളം കടം കൊണ്ട അറബി സംസ്ക്കരത്തനിമ തൊട്ടറിഞ്ഞും നമുക്ക് ഒരിക്കൽ കൂടി ഒത്തു കൂടാം.
ചാന്തു കുപ്പിയും പൂക്കളും വളക്കടകളും ചുക്ക് കാപ്പിയും വായനശാലയും തട്ടുകടകളും സിനിമ കോട്ടകയും ആശാന്റെ പള്ളിക്കൂടവും എല്ലാമായി കടല കൊറിച്ചും ഐസ് മിട്ടായി തിന്നും വീണ്ടും ഒരിക്കൽ കൂടി ആ ബാല്യ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാം .
20000 മലയാളികൾ ഒത്തു കൂടുന്ന 'ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ്' (കേരളോത്സവം).
സ്ഥലം : ക്രെസെന്റ് ഇംഗ്ലീഷ് സ്കൂൾ , ഗി സൈസ്, ദുബായ്
സമയം: ഡിസംബർ 1, 2 തീയതികളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരെ
നടൻ പാട്ടിന്റെ രാജകുമാരി പ്രസീത, നർത്തകിയും അഭിനേത്രിയുമായ ആശ ശരത് എന്നിവർ പങ്കെടുക്കുന്നു.
പ്രവേശനം സൗജന്യം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us