മലപ്പുറം ജില്ലാ കെ.എം.സി.സി. ചർച്ചാ വേദി സംഘടിപ്പിച്ചു

New Update

ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി. ബാലാവകാശങ്ങളുടെ സമകാലീന പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചർച്ചാ വേദി ശ്രദ്ധേയമായി. സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം അഡ്വ: നസീർ ചാലിയം ചർച്ചക്ക് നേതൃത്വം നൽകി. മുസ്ലീം യൂത്ത് ലീഗ് ദേശീയ അദ്ധ്യക്ഷൻ സാബിർ എസ്.ഗഫാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വയനാട് ജില്ലയിലെ ബത്തേരി സർവ്വ ജനാ സ്കൂൾ വിദ്യാർത്ഥി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവം ബാലിവകാശ പരിരക്ഷയെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജ്ജീവമായിരിക്കുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ കെ.എം.സി.സി ഇത്തരത്തിലുള്ള ചടങ്ങ് ഒരുക്കിയത്.

publive-image

കൊടും ക്രൂരതകൾക്കും, ചൂഷണങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുന്ന നമ്മുടെ പിഞ്ചോമനകളുടെ സംരക്ഷണത്തിനായുള്ള നിയമ പരിരക്ഷയെ കുറിച്ചുള്ള അവബോധം പ്രവാസി രക്ഷിതാക്കളിൽ ഉണ്ടാക്കുവാൻ ചർച്ചാവേദിയിലൂടെ സാധിച്ചു. ആക്ടിംഗ് പ്രസിഡന്റ് കരീം കാലടി ചടങ്ങ് നിയന്ത്രിച്ചു.

പി.കെ.അൻവർ നവ, സുഹ്റ മമ്പാട്, അഡ്വ: സാജിദ് അബൂബക്കർ ,അഡ്വ: മുഹമ്മദ് സാജിദ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.അതിഥികൾക്കുള്ള ഉപഹാരം കെ.പി.എ. സലാം, ആർ.ശുക്കൂർ എന്നിവർ നൽകി.കുഞ്ഞിമോൻ എരമംഗലം ഖിറാഅത്ത് നിർവ്വഹിച്ചു.

publive-image

പി.വി.നാസർ സ്വാഗതവും, ജൗഹർ മുറയൂർ നന്ദിയും പറഞ്ഞു. ഷക്കീർ പാലത്തിങ്ങൽ, എ.പി.നൗഫൽ, ഇ.ആർ. അലി മാസ്റ്റർ, നിഹ് മത്തുള്ള മങ്കട, ഫക്രുദ്ദീൻമാറാക്കര, ശിഹാബ് ഏറനാട്, ബദറുദ്ദീൻ തറമ്മൽ തുടങ്ങിയവർ ചടങ്ങിന്‌ നേതൃത്വം നൽകി.

Advertisment