ദുബായ്: സിറ്റി മാക്സ് ഹോട്ടൽ, ബർ ദുബായ് റഫ പോലീസ് സ്റ്റേഷൻ, ദേര നെയ്‌ഫെ എന്നിവടങ്ങളിലെ ദുബൈ കെ. എം. സി. സി. ഹെൽപ്പ് ഡെസ്ക്കുകളിൽ കഠിനാദ്ധ്വാനം ചെയ്യുന്ന വളണ്ടിയർമാർക്ക് ആരോഗ്യ സുരക്ഷയുടെ ഭാഗമായി മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ഒപ്പം ഫ്രൂട്സും, താറാവു മുട്ടയും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.
പി. കെ. അൻവർ നഹ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, പി. വി. നാസർ, ഒ. ടി. സലാം, എ. പി. നൗഫൽ, ബഷീർ താനൂർ, അഷ്റഫ് തിരൂരങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
ബർ ദുബൈ ഹെൽപ്പ് ഡെസ്ക്കിൽ അനസ് ആമയൂർ, അഷ്റഫ് ബയാർ, അബ്ബാസ് എന്നിവർ ഏറ്റുവാങ്ങി. ദേര ഹെൽപ്പ് ഡെസ്ക്കിൽ അബ്ദുള്ള ആറങ്ങാടി, പി. ടി. നൂറുദ്ദീൻ, ഷബീർ കിഴിയൂർ, ഹനീഫ് കട്ട്ക്കൽ, സത്താർ ആലമ്പാടി, ഇബ്രാഹീം ബേരിക്കെ, സഫ്രാൻ റഹ്മാൻ, സുഹൈൽ കോപ്പ, എന്നിവരും, സിറ്റി മാക്സ് ഹോട്ടലിൽ ഷിഹാബും ഏറ്റുവാങ്ങി.
കോവിസ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാൻ ഭരണ സംവിധാനത്തോടൊപ്പം ചേർന്നു നിന്ന് കെ. എം. സി. സി വളണ്ടിയർ വിംഗ് നടത്തുന്ന പ്രവർത്തനങ്ങളെ നേതാക്കൾ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us