ആഘോഷങ്ങളില്ലാതെ സമാജത്തിന്റെ ബലിപെരുന്നാള്‍ പരിപാടികള്‍

ഗള്‍ഫ് ഡസ്ക്
Tuesday, August 13, 2019

അബുദാബി:  സമാജത്തിന്റെയും യു.എ.ഇ യിലെ പ്രശസ്തരായ കലാകാരനാമാരെയും ഉള്‍പ്പെടുത്തി അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ബരിപെരുന്നാള്‍ പരിപാടകള്‍ക്ക് സമാപനമായി.

കേരളം പ്രളയദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം, ബൊക്കെ, പൊതുചടങ്ങ് എന്നിവയെല്ലാം ഒഴിവാക്കി പരമാവധി ആഘോഷങ്ങളെല്ലാം കുറച്ചും ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുമുള്ള ഒരു കൂടിച്ചേരല്‍ മാത്രമായാണ് മൊഹബ്ബത്തിന്‍ നിലാവ് എന്ന പരിപാടി സമാജം സംഘടിപ്പിച്ചത്.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ് ഈദ് സന്ദേശം നല്‍കി. ബൈജൂസ് ആപിന്റെ അബുദാബി മാര്‍ക്കറ്റിങ് മാനേജര്‍ ഷമീം ആശംസാ പ്രസംഗം നടത്തി. ഒപ്പന, വിവിധ നൃത്തരൂപങ്ങള്‍, സംഗീത പരിപാടികള്‍, കുട്ടികളുടെ ലഘു നാടകം തുടങ്ങിയ വ്യത്യസ്തമായ കലാപരിപാടകള്‍ക്ക് സമാജം അർട്സവിങ് സെക്രട്ടറി രഖിൻ സോമനും ഷാജികുമാറും സമാജം ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി. സമാജം ജനറല്‍ സെക്രട്ടറി ജയരാജ് സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

 

×