ദുബായില്‍ ഫാത്തിമയ്ക്കും മക്കള്‍ക്കും സഹായ ഹസ്തവുമായി എം ജി സി എഫ് വനിതാ വിഭാഗം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ദുബായ്:  നിരാലംബരായ ഫാത്തിമയുടെയും നാലു പെൺമക്കളുടെയും കരളലിയിക്കുന്ന ദയനീയ അവസ്ഥയിലേക്കു സഹായ ഹസ്തവുമായി എം. ജി. സി. എഫ്. വനിതാ വിഭാഗം. പ്രസിഡന്റ് ഉഷ പ്രവീൺകുമാർ , ജനറൽ സെക്രെട്ടറി ഷക്കീറ റഷീദ് , ട്രഷറർ ഷൈനി ബൈജൂ , എക്സിക്യൂട്ടീവ് മെമ്പർ ലീന എന്നിവരുടെയൊപ്പം എം.ജി.സി.എഫ്. ഖജാൻജി ഷാജി പി വി, ജോയിന്റ് സെക്രട്ടറി പ്രവീൺ എന്നിവരും ഫാത്തിമയുടെ വീട്ടിൽ സന്ദർശനം നടത്തി.

Advertisment

publive-image

വീട്ടാവശ്യത്തിലേക്കു വേണ്ട പലചരക്കു വ്യജ്ഞനങ്ങള്‍ നൽകുകയും കൂടുതൽ സഹായങ്ങൾ വീണ്ടും നൽകുന്നതോടൊപ്പം ഇന്ത്യൻ അസോസിയേഷൻ ഷാർജയുമായി ബന്ധപ്പെടുത്തി മറ്റു കൂടുതൽ സഹായങ്ങൾ ഉറപ്പു നൽകുകയും ചെയ്തു.

Advertisment