ദുബായ്: എം എസ് എസ്, യു എ ഇ ദേശീയ ദിനാചരണം ബ്രോഷർ, ടീസർ വീഡിയോ പ്രകാശനം നിർവഹിച്ചു. എം എസ് എസ് ദുബായ്, നാഷ്‌ണൽ പ്രോഗ്രാം ഓർഗനൈസർ- നസീർ അബുബക്കർ, ദേശീയ ദിനാഘോഷ പരിപാടികളുടെ ബ്രോഷർ മുഹമ്മദ് അക്ബറിന് നൽകി പ്രകാശനം നിർവഹിക്കുകയും, സെക്രട്ടറി ഷജിൽ ഷൗക്കത്ത് ടീസർ പ്രകാശനം നിർവഹിക്കുകയും ചെയ്തു.
/sathyam/media/post_attachments/epUyYb4KdO928EISjZcA.jpg)
സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ നിസ്വാർത്തമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു സംഘടനയാണ്, മോഡൽ സർവ്വീസ് സൊസൈറ്റി (എം എസ് എസ്)
യു എ ഇ സഹിഷ്ണുതാ വർഷാചരണത്തിന്റേയും (ഇയർ ഓഫ് ടോളറൻസ്), ശൂന്യാകാശ ദൗത്യവിജയത്തിന്റേയും (*സക്സസ്സ് ഓഫ് സ്പേസ് മിഷൻ*) ഭാഗമായി ഈ കൊല്ലം എം എസ് എസ് (MSS) വളരെ വിപുലമായ രീതിയിൽ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഡിസംബർ ആറിന് (Dec_6) ന് 1.30PM മുതൽ 7.30PM വരെ ദുബൈയിലുള്ള ഇന്ത്യൻ അക്കാഡമി സ്കൂൾ-മുഹൈസിനയിൽ വെച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കെ ജി തലം മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കളറിങ്, മെമ്മറി ടെസ്റ്റ്, ആക്ഷൻ സോങ്ങ്, സ്റ്റോറി ടെല്ലിങ്ങ്, യു എ ഇ ദേശീയ ഗാനാലാപന മത്സരം, പെൻസിൽ ഡ്രോയിങ്ങ്, ഖുർആൻ പാരായണ മത്സരം, പബ്ളിക് സ്പീച്ച്, എസ്സേ റൈറ്റിംഗ് എന്നീ വിഭാഗങ്ങളിൽ മൽസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
എം എസ് എസ് ചാമ്പ്യൻസ് ട്രോഫിയ്ക്ക് വേണ്ടിയുള്ള ഇന്റർ-സ്കൂൾ ക്വിസ് കോമ്പറ്റിഷൻ സീസൺ 2 *സ്പേസ് മിഷൻ - ഇന്നലെ, ഇന്ന്, നാളെ* എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ്സ് പ്രോഗ്രാമിൽ ഇരുപത്തഞ്ചോളം സ്കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ മാറ്റുരക്കുന്നു.
അഭിമാനർഹമായ ഈ മൽസരത്തിന് ഉയർന്ന സമ്മാനങ്ങളും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ അടിസ്ഥാനത്തിൽ രണ്ടു പേർക്ക് ചേർന്നു മാത്രമേ മത്സരിക്കുവാൻ സാധിയ്ക്കുകയുള്ളു.
കൂടാതെ സ്ത്രീകൾക്കായി ഹെന്ന മത്സരവും , പാചക മത്സരവും ഉണ്ടായിരിക്കുന്നതാണ്.
സമാപന സമ്മേളനത്തിൽ സാമൂഹിക രംഗത്തെയും ഗവൺമെന്റ് രംഗത്തേയും ഉയർന്ന വ്യക്തിത്വങ്ങൾ അവാർഡ് വിതരണങ്ങൾ നടത്തുന്നതാണ്,........
വിദ്യഭ്യാസ കാലത്ത് പാഠ്യേതര വിഷയങ്ങളിലും മൽസരങ്ങളിലും കഴിവ് തെളിയിച്ച നമ്മളെ അപേക്ഷിച്ച് നമ്മുടെ മക്കൾക്ക് ഇവിടെ അവസരങ്ങൾ പരിമിതമാണ്.. എന്ന വസ്തുത മനസ്സിലാക്കി വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോൽസാഹിപ്പിക്കുവാനാണ് എം എസ് എസ് (മോഡൽ സർവ്വീസ് സൊസൈറ്റി) ഇത്തരം മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.
മികവുറ്റ കഴിവുകൾ കൊണ്ട് മാറ്റുരക്കുന്ന കുട്ടികളുടെ പരിപാടികൾ വീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സഹൃദയരായ ഏവരേയും ഇന്ത്യൻ അക്കാദമി സ്കൂൾ മുഹൈസിന - ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us