യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരനും സഞ്ചാരിയുമായ മുജീബ് ജൈഹൂന്‍ തന്റെ പുസ്‌തകങ്ങള്‍ ദാറുല്‍ ഹുദാ ആസാം സെന്റര്‍ ലൈബ്രറിയിലേക്ക് (സൈനുല്‍ ഉലമ ലൈബ്രറി) കൈമാറി.
/sathyam/media/post_attachments/ye7GLBfkvc9BlQQRgDVD.jpeg)
ചടങ്ങില്‍ ദാറുല്‍ ഹുദാ ആസാം സെന്റര്‍ ഡിറക്ടര്‍ ഇന്‍ ചാര്‍ജ് സയ്യിദ് മുഈനുദ്ദീന്‍ അല്‍ ഹുദവി, അലിഗഡ് മുസ്‌്‌ലിം യൂണിവേഴ്‌സിറ്റി കിഷന്‍ഗഞ്ച് ഓഫ് കാമ്പസ് ടീച്ചര്‍ എജ്യുക്കേറ്റര്‍ ഡോ എം എച്ച് ഹാശിം രിഫാഈ, ആസാം എഞ്ചിനീയറിംഗ് കോളേജ് അസിസ്‌റ്റന്റ് പ്രഫസര്‍ മുഹമ്മദ് റാഫി- ഷിഹാസ് സുൽത്താൻ സത്യധാര പബ്ലിഷേർ ഗൾഫ് , തുടങ്ങിയവര്‍ സംബന്ധിച്ചു.
വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനം കേരളത്തിലെ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസായാണ് ആസാമിലെ ബാര്‍പേട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം സാമൂഹ്യ സേവന രംഗത്തും സ്‌തുത്യര്‍ഹമായ ഏറെ കര്‍മങ്ങള്‍ സ്ഥാപനം നടത്തി വരുന്നുണ്ട്.
പരമ്പരാഗത മുസ്‌്‌ലിം പ്രാഥമിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി മക്തബ് (പ്രാഥമിക മദ്‌റസ) പ്രൊജക്ടും സ്‌ത്രീ വിദ്യാഭ്യാസ സമുദ്ധാരണത്തിനായി ഗേള്‍സ് സെക്കണ്ടറി സ്‌കൂളും ഇന്ന് സജീവമായി നടന്നുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us