പി സി എഫ് റാസൽഖൈമ കമ്മിറ്റി സെക്രട്ടറി റഫീഖ് രാമപുരത്തിന്റെ പിതാവ് കലകപ്പാറ മുഹമ്മദ്‌ ഹാജി അന്തരിച്ചു

ഗള്‍ഫ് ഡസ്ക്
Friday, February 14, 2020

രാമപുരം:  പി സി എഫ് റാസൽഖൈമ കമ്മിറ്റി സെക്രട്ടറി റഫീഖ് രാമപുരത്തിന്റെ പിതാവും രാമപുരത്തെ പഴയകാല പച്ചക്കറി വ്യാപാരിയും കെ. എം. ബിസ്നസ്സ് ഗ്രൂപ്പ് സംരഭങ്ങളുടെ സ്ഥാപകനുമായ കലകപ്പാറ മുഹമ്മദ് ഹാജി (88) അന്തരിച്ചു.

പരേതനായ കലകപ്പാറ വലിയ സെയ്താലിയുടെ മകനാണ്. ഖബറടക്കം നടത്തി.

ഭാര്യ: വട്ടമണ്ണ തൊടി ഖദീജ (മങ്കട കൂട്ടിൽ).
മക്കൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ, അലവിക്കുട്ടി (കെ.എം. വെജിറ്റബിൾസ്‌, രാമപുരം), ഇബ്റാഹീം (എ എം.ഹൈസ്ക്കൂൾ, തിരൂർക്കാട്), അബ്ദുൽ നാസർ (കെ.എം.സ്റ്റോർ, രാമപുരം), കെ.പി.എ.റഫീഖ് (യു.എ.ഇ), സലീന.

മരുമക്കൾ: വേങ്ങശ്ശേരി ആസ്യ (അരിപ്ര), ആലിക്കൽ ഹംസ (പെരിന്തൽമണ്ണ ), കാടംതൊടി ജമീല (പട്ടിക്കാട്), തവളേങ്ങൽ നുസ്രത്ത് (പുഴക്കാട്ടിരി), ഷാഹിന പള്ളിയാൽ തൊടി (രാമപുരം), ജസീന കിഴക്കേതിൽ (പനങ്ങാങ്ങര), തയ്യിൽ മുജീബ് (അരീക്കോട്).

സഹോദരങ്ങൾ: അബ്ദുഹാജി (രാമപുരം), ആമിന (പെരിന്തൽമണ്ണ), പരേതനായ അബു ഹാജി (പുഴക്കാട്ടിരി).

മുഹമ്മദ്‌ ഹാജിയുടെ വിയോഗത്തിൽ പി സി എഫ് യുഎഇ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപെടുത്തി.

×