ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ ബിജു ജോസഫിന്റെ നോവല്‍ ‘മഴനീരുറവ’ പ്രകാശനം ചെയ്യും

ഗള്‍ഫ് ഡസ്ക്
Tuesday, October 22, 2019

ഷാര്‍ജ:  2019 നവംബർ 2 നു ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ, റൈറ്റേഴ്‌സ് ഫോറം ഹാളിൽ വൈകുന്നേരം 5.30 ന് ബിജു ജോസഫിന്റെ ആദ്യനോവല്‍  ” മഴനീരുറവ ”  പ്രകാശനം ചെയ്യപ്പെടും.  നോവലിന്റെ പ്രസാധകർ ലിപി പുബ്ലികേഷൻസ് ആണ്.

ഹൃദയങ്ങളിൽ നിഷ്കളങ്കതമാത്രം സൂക്ഷിക്കുവാനറിയുന്ന ഗ്രാമീണജീവിതങ്ങളുടെ അതിജീവനത്തിൻ്റെ അവസ്ഥാന്തരങ്ങളിലൂടെയുള്ള ഒരു കടന്നുപോകൽ വായനക്കാരിൽ ഉളവാക്കത്തക്ക രീതിയിലുള്ള ആഖ്യാനം ശ്രദ്ധേയമാണ്.

ഓരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതോ, കണ്ടറിഞ്ഞിട്ടുള്ളതോ അല്ലെങ്കിൽ കേട്ടറിഞ്ഞിട്ടുള്ളതോ ആയ എന്തിലുമൊന്നു മനസ്സിൽ നൊമ്പരമായ ഓർമകളായി ഒരു പക്ഷെ പുനർജനിച്ചേക്കാം.

അനേകം കഥകൾ രചിക്കുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്തുവെങ്കിലും ബിജു ജോസഫ് ന്റെ ആദ്യനോവലാണ് “മഴനീരുറവ”.

ജീവിത പ്രാരാബ്ധങ്ങളും അതുപോലെതന്നെ ജീവിത സൗഭാഗ്യങ്ങളും ശാശ്വതമല്ലെന്നുള്ള തികച്ചും സത്യമായ വസ്തുതയെ ഇവിടെ അടിവരയിടുന്നു.

×