ഷാർജാ ബുക്ക് ഫെയറിൽ ജാസ്മിൻ സമീറിന്റെ പുസ്തകങ്ങൾ പുറത്തിറങ്ങി

New Update

കാലത്തിന്റെ മതിൽക്കെട്ടുകൾ തക൪ത്ത ഒരുന്മാദ പ്രണയം ചിലപ്പോഴൊക്കെ എന്നിൽ പട൪ന്ന് കയറാറുണ്ട്. അപ്പോഴൊക്കെ ഉന്മത്ത രാത്രികൾ മഴചിതറുന്ന ഇരുട്ടിലേക്കെന്നെ വലിച്ചെറിയും. ഹൃദയത്തിലേക്കൊരു വൃക്ഷ വേരുപോലെ ആഴ്ന്നിറങ്ങുന്ന അനുരാഗ മാസ്മരികതയിൽ ഞാനപ്പോൾ വിലയം പ്രാപിക്കും, എനിക്ക് ചുറ്റും പ്രകാശം ചിതറിവീഴും...

Advertisment

publive-image

റൂമിയും ഇമ്രുൽഖൈസും ഖാലിബും തങ്ങളുടെ പ്രണയാത്മാവുകളെ എന്നിൽ സന്നിവേശിപ്പിച്ച പ്രകാശമെന്ന പോലെ എന്നിൽ വാക്കും വരികളും പ്രണയവും പ്രപഞ്ചവും നിറഞ്ഞുതുളുമ്പി സ്വയം വെളിച്ചമായി ഒഴുകാൻ തുടങ്ങും....

അതീന്ദ്രീയവും അനി൪വചനീയവും അഭൗമവുമായ ഒരു അനുഭൂതിയാണ് എന്റെ പ്രണയം!

ഉൾക്കാഴ്ച്ചകളിൽ നിലയ്ക്കാത്ത പ്രവാഹമായ പ്രാപഞ്ചികപ്രണയം!

എല്ലാം നിന്നിലേക്ക് കോ൪ത്തിണക്കാൻ ഒരു ആയുസ്സ് മുഴുവൻ ധ്യാനനിമഗ്നയായിരിക്കുന്ന അനശ്വരാനുഭൂതി..

അരൂപിയെക്കുറിച്ചുള്ള വിചാരധാരയിൽ മാത്രം ലയിച്ച്, അതിരുകളില്ലാത്ത കാലത്തിന്റെ കവാടത്തിനപ്പുറം, എന്റെ പ്രണയവും അനുഭൂതിയും പടർന്നുകയറുന്ന, ഭൂഖണ്ഡത്തിന്റെ അതിരുകളിൽ നിലയ്ക്കാത്ത സ്നേഹവുമായി കടന്നുവരുന്ന പ്രണയത്തിന്റെ തിരകളെയും നോക്കി ഒരാത്മാവ് കാത്തിരിക്കുന്നുണ്ടാകാം....

publive-image

പ്രണയം വിഷാദത്തിന്റെ മേലാട നീക്കി ആനന്ദത്തിന്റെ ഉന്നതിയിൽ തിമിർത്തുപെയ്യുംവരെ ഞാൻ കാത്തിരിക്കും....

അങ്ങനെ മന്വന്തരങ്ങൾ ഇനിയും കാത്തിരിപ്പ് തുടരും,തിരയും.

വാക്കുകളുരുക്കി
പണിയുന്നു ഞാനെൻ പ്രണയ കുടീരം!

എത്രമേൽ പറഞ്ഞാലും
തീരില്ലെൻ പ്രണയമെങ്കിലും
ഒരിതൾ തൂവും മഷിക്കറുപ്പിൽ
ഒരു തൂവൽ നനവായി കുറിക്കുന്ന
വാക്കുകൾ കുറ്റമറ്റതല്ലെന്നറിയാം...

അടഞ്ഞ കണ്ണുകളും നിറഞ്ഞ മനസ്സും തുറന്ന ചിന്തകളും പേറി ഈ കവിതകൾ ഹൃദയത്തിൽനിന്നും ഞാൻ നിങ്ങൾക്കായി നീട്ടുകയാണ്.. ഇത് പ്രണയവും വിഷാദവും ഉന്മാദവും കലർന്ന എന്റെ തന്നെ പര്യായഭേദങ്ങളാണ്.... "രാക്കിളിപ്പേച്ച് " .

അന്ന് ,
ഹൃദയത്തിൽ വെന്തുരുകിയ വരികൾ "വൈകി വീശിയ മുല്ല ഗന്ധമായും " , കാവ്യ സഞ്ചാരത്തിലെ മഹാശ്രേഷ്ഠരുടേയും, അതേ സഞ്ചാര പാതയിൽ പതിയെ കാലുറപ്പിക്കാൻ ശ്രമിക്കുന്ന നവ പ്രതിഭകളുടേയും കവിതകൾ ഒരേ ചരടിൽ കോ൪ത്തിണക്കിയപ്പോഴാണ് "മകൾക്ക് " എന്ന മഹാ കൃതി ജന്മം പുൽകിയത്...

publive-image

ലിപി പബ്ലിക്കേഷൻസാണ് ഈ രണ്ട് കൃതികളും അണിയിച്ചൊരുക്കി , ഷാ൪ജ അന്താരാഷ്ട്ര പുസ്തക മഹോത്സവത്തിൽ പ്രകാശിതമാക്കിയത്...

ഇന്ന് ,
അങ്ങ് ദൂരെ, എന്റെ കണ്ണുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തത്രയും ദൂരെയിരുന്ന് എന്റെ ഹൃദയവുമായി സംവദിക്കുന്ന വായനാ സമൂഹമേ, നിങ്ങൾക്ക് മുമ്പിൽ ഞാനീ പുസ്തകം സമ൪പ്പിക്കട്ടെയോ...ചേ൪ത്തു കൊൾക....ഹൃദയത്തോട്.. - ജാസ്മിൻ സമീർ.

publive-image

കെ.ജയകുമാറിന്റെ അവതാരികയും രാജേഷ് ചാലോടിന്റെ കവർ ഡിസൈനിംഗും മുനീർ അഗ്രഗാമിയുടെ ചിത്രങ്ങളുമായ് ലിപി പബ്ലിക്കേഷൻസ്പ്രസിദ്ധീകരിക്കുന്ന ജാസ്മിൻ സമീറിന്റെ 25 കവിതകളുടെ സമാഹാരം - കാത്തുവെച്ച പ്രണയമൊഴികൾ ഷാർജാ ബുക്ക് ഫെയറിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തു.

അനുഗ്രഹീത വാക്കുകൾ ചേ൪ന്ന വരികളാണ് അയ്യപ്പൻ അടുരിന്റേത്.

നിസ്സഹായതയുടെ നിലവിളികളല്ല, ഇച്ഛാശക്തിയുടെ ഗ൪ജ്ജനമാണത്!

നിഷേധിക്കപ്പെട്ട ജീവിതത്തിന്റെ തിരിച്ചെടുക്കലുകളാണ്!

publive-image

രണ്ട് വ൪ഷങ്ങൾക്ക് മുമ്പ് മലയാളത്തിന്റെ കുഞ്ഞായിപ്പിറന്ന അയപ്പന്റെ കവിതകൾ ഭാഷയുടെ അതി൪വരമ്പുകൾ കടന്ന് സഞ്ചരിക്കുകയാണിപ്പോൾ.

ചെറിയ ലോകത്തിരുന്ന് വലിയ ലോകം സ്വപ്നം കണ്ട്, വരികൾ കൊണ്ട് വലിയ ലോകം വരച്ച അയ്യപ്പന്റെ കവിതകൾ അറബിയിലേക്ക് പടികടന്ന് ചെല്ലുകയാണ്.

ഒരു നിയോഗം പോലെ അറബിയിലേക്ക് മൊഴിമാറ്റാനുള്ള ഭാഗ്യം എന്നെത്തേടിയെത്തുകയായിരുന്നു.
എന്റെ എഴുത്ത് ജീവിതത്തിലെ സുകൃതമായി ഞാനീ വിവ൪ത്തനത്തെ കാണുന്നു.

publive-image

എനിക്ക് കൂട്ടായി, വിവ൪ത്തനത്തിൽ സുഹൃത്തും അറബി ഭാഷാഗവേഷകനുമായ അംജദ് അമീനും കൂടെയുണ്ട്.

ബാല്യത്തിലും കൗമാരത്തിലും അറബി ഭാഷയുടെ ഓരം ചേ൪ന്ന് നടക്കുമ്പോൾ, കവിതകളായും കഥകളായുമൊക്കെ അന്ന് ചിലത് പിറന്നിരുന്നു.

അയ്യപ്പന്റെ കവിതകൾ അറബിയിലേക്ക് മൊഴിമാറ്റാമോ എന്ന് ആദ്യമായി ചോദിച്ച ഹരിയേട്ടനോട്...

പ്രിന്റിംങ്ങിന് താത്പ്പര്യപൂർവ്വം പ്രോത്സാഹിപ്പിച്ച ലിപി അക്ബ൪ക്കയോട്..

അയ്യപ്പന്റെ സനേഹനിധികളായ മാതാപിതാക്കൾ രശ്മി ടീച്ചറും പ്രദീപ് ചേട്ടനോടും......
നന്ദി പറയാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നു..

publive-image

ഷാർജാ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ മിദ്ഫയുടേയും ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും നേതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് അയ്യപ്പന്റെ സാന്നിധ്യത്തിൽ പുസ്തകം പ്രകാശനം ചെയ്തു .

കവിതയുടെ തേരിലേറി ഇനിയുമൊട്ടേറെ ലോകം കാണാൻ അയ്യപ്പന് കഴിയട്ടെ എന്ന പ്രാ൪ത്ഥനയോടെ.....

Advertisment